ന്യൂദല്‍ഹി: പൊതുതെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് ആത്മവിശ്വാസത്തോടെ നേരിടുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പൊതു തെരഞ്ഞെടുപ്പിനെ ബാധിക്കില്ല.
പ്രതിപക്ഷത്തെ നിസ്സാരമായി കാണുന്നില്ലെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു. നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്‍തൂക്കം ലഭിക്കുമെന്ന് വിവിധ എക്സിറ്റ് പോളുകള്‍ വ്യക്തമാക്കിയിരുന്നു.
മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ ബിജെപി മുന്‍തൂക്കം നേടും. ഡല്‍ഹിയില്‍ തൂക്കുസഭയ്ക്ക് സാധ്യതയെന്നും വിലയിരുത്തലുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: