കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന് കൊലക്കേസിലെ പ്രതികള്‍ ജയിലില്‍ ഉപയോഗിച്ച ഫോണ്‍ നമ്പറുകള്‍ ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ ഗൂഢാലോചനസമയത്ത് ഉപയോഗിച്ചവ തന്നെയെന്ന് തെളിഞ്ഞു. പ്രസ്തുത സിം കാര്‍ഡുകള്‍ നശിപ്പിച്ചുവെന്ന പോലീസിന്റെ വാദം ഇതോടെ പൊളിഞ്ഞു.
9847562679 എന്ന നമ്പര്‍ കൊലയാളിസംഘത്തിലെ കിര്‍മാണി മനോജ് ഉപയോഗിച്ചിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. അജേഷ് പന്തക്കല്‍ , മാഹി എന്ന വിലാസത്തിലാണ് ഈ സിം കാര്‍ഡിന്റെ മേല്‍വിലാസം. ഇതേ ഫോണാണ് റിമാന്റില്‍ കഴിയുന്നപ്രതികളും ജയിലില്‍ ഉപയോഗിച്ചതെന്നാണ് ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍ തെളിയിക്കുന്നത്. 9946691814, 9562945872, 9947438653 എന്നീ നമ്പറുകളും ജയിലില്‍ ഉപയോഗിച്ചിട്ടുണ്ട്. അമ്മദ് വടകര, ഫൈസല്‍ ന്യൂമാഹി, പ്രത്യൂഷ് തലശ്ശേരി എന്നിവരുടെ പേരിലുള്ളതാണ് ഈ നമ്പറുകള്‍.
ടവര്‍ ലൊക്കേഷന്‍ പരിശോധനയിലാണ് ഈ ഫോണ്‍ നമ്പറുകളുടെ ഉപയോഗം തെളിഞ്ഞിരിക്കുന്നത്. നീലേശ്വരം, കൊല്ലം, ബേപ്പൂര്‍ എന്നിവിടങ്ങളിലേക്ക് ഈ നമ്പറുകളില്‍ നിന്ന് ഫോണ്‍ വിളി പോയിട്ടുണ്ട്. റിമാന്ത്തടവ്കാലത്ത് സാക്ഷികളെയും ബന്ധുക്കളെയും ഈ ഫോണുകള്‍ ഉപയോഗിച്ച് വിളിച്ചതായും പ്രാഥമികവിവരങ്ങള്‍ തെളിയിക്കുന്നു. കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ സൈബര്‍സെല്‍ വിശദമായ അന്വേഷണത്തിലാണ്. 11 സിംകാര്‍ഡുകളാണ് ജയിലിനുള്ളില്‍ പ്രതികള്‍ ഉപയോഗിച്ചത്. എന്നാല്‍ ജയില്‍ ഡിജിപിയുടെ നേതൃത്വത്തിലടക്കം മൂന്ന തവണയായി നടത്തിയ പരിശോധനയില്‍ ജയിലിനുള്ളില്‍ നിന്ന് ഫോണുകളൊന്നും കണ്ടെത്താനായിട്ടില്ല. കോഴിക്കോട് സിറ്റിപോലീസ് കമ്മീഷണറുടെയും കസബ സിഐയുടെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഫോണ്‍ അനുബന്ധ ഉപകരണങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്. ജയിലില്‍ അനധികൃത സന്ദര്‍ശനം നടത്തിയ സ്വര്‍ണ്ണക്കള്ളക്കടത്ത് കുറ്റവാളി ഫയാസ് പ്രതികള്‍ക്ക് ഫോണ്‍ സമ്മാനിച്ചുവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ജയില്‍ ജീവനക്കാര്‍ക്ക് പാരിതോഷികം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: