ന്യൂദല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പൂര്‍ത്തിയായതോടെ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലം. ബിജെപിക്കും നരേന്ദ്രമോദിക്കും അനുകൂലമായ തരംഗം രാജ്യത്ത് അലയടിക്കുകയാണെന്നും തെരഞ്ഞെടുപ്പ് നടന്ന നാലു സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലെത്തുമെന്നും ഭൂരിപക്ഷം എക്സിറ്റ്പോളുകളും പ്രവചിക്കുന്നു.
ടൈംസ് നൗ ചാനലും സീവോട്ടറും നടത്തിയ എക്സിറ്റ് പോളില്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി മൂന്നില്‍ രണ്ടു സീറ്റുകളും നേടി അധികാരത്തിലെത്തുമെന്ന് പറയുന്നു. ഇന്ത്യാ ടുഡേ എക്സിറ്റ്പോള്‍ ഫലം അനുസരിച്ച് മധ്യപ്രദേശില്‍ ബിജെപി 138 സീറ്റുകളിലും കോണ്‍ഗ്രസ് 82 സീറ്റുകളിലും ജയിക്കും. ടൈംസ് നൗ ബിജെപിക്ക് 145 സീറ്റുകളും കോണ്‍ഗ്രസിന് 77 സീറ്റുകളുമാണ് പ്രവചിച്ചിരിക്കുന്നത്. സി വോട്ടര്‍ കണക്കു പ്രകാരം ബിജെപിക്ക് 128 സീറ്റുകളും കോണ്‍ഗ്രസിന് 92 സീറ്റുകളും കിട്ടും. മധ്യപ്രദേശില്‍ 71 ശതമാനമായിരുന്നു പോളിംഗ് ശരാശരി. പോളിംഗ് ശരാശരി വര്‍ദ്ധിച്ചാല്‍ ബിജെപിക്ക് അനുകൂലമായി മാറുമെന്ന വടക്കേന്ത്യന്‍ പൊതു ധാരണ അനുസരിച്ച് തെരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലും ബിജെപിക്ക് അനുകൂലമായ തരംഗം ഉണ്ടെന്ന് വ്യക്തമാണ്.
രാജസ്ഥാനില്‍ 130 സീറ്റുകളുമായി ബിജെപി ഭരണം പിടിച്ചടക്കുമ്പോള്‍ കോണ്‍ഗ്രസ് വെറും 48 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നാണ് ടൈംസ്നൗ-സീ വോട്ടര്‍ നടത്തിയ എക്സിറ്റ് പോള്‍ പറയുന്നത്. രാജസ്ഥാനില്‍ 74.5 ശതമാനമായിരുന്നു പോളിംഗ്. മുന്‍ വര്‍ഷത്തേക്കാള്‍ 8 ശതമാനത്തിലധികം വര്‍ദ്ധനവാണ് രാജസ്ഥാനിലുണ്ടായത്.
ദല്‍ഹിയില്‍ മൂന്നുവട്ടം മുഖ്യമന്ത്രിപദത്തില്‍ തുടര്‍ന്ന ഷീലാദീക്ഷിതിനും കോണ്‍ഗ്രസിനും ദയനീയ പരാജയം നേരിടുമെന്ന് എക്സിറ്റ് പോളുകള്‍ വ്യക്തമാക്കുന്നു. എബിപി-നീല്‍സണ്‍ ബിജെപിക്ക് 32 സീറ്റും കോണ്‍ഗ്രസിനും ആംആദ്മി പാര്‍ട്ടിക്കും 18 വീതം സീറ്റുകളും 2 സീറ്റ് മറ്റുള്ളവര്‍ക്കെന്നും പ്രവചിച്ചിട്ടുണ്ട്. സീ വോട്ടര്‍ ബിജെപിക്ക് 29ഉം കോണ്‍ഗ്രസിന് 21ഉം ആംആദ്മി പാര്‍ട്ടിക്ക് 16ഉം സീറ്റുകള്‍ ലഭിക്കുമെന്ന് പറഞ്ഞപ്പോള്‍ ടൈംസ്നൗ ബിജെപിക്ക് 31,കോണ്‍ഗ്രസിന് 20,ആംആദ്മി പാര്‍ട്ടിക്ക് 17 എന്നിങ്ങനെ വിലയിരുത്തുന്നു.
77 ശതമാനം പോളിംഗ് നടന്ന ഛത്തീസ്ഗഢില്‍ ബിജെപിക്ക് 53 സീറ്റുകളും കോണ്‍ഗ്രസ്സിനു 33 സീറ്റുകളും ലഭിക്കുമെന്നാണ് ഇന്ത്യാടുഡേയുടെ കണ്ടെത്തല്‍. സീ വോട്ടര്‍ ബിജെപിക്ക് 44ഉം കോണ്‍ഗ്രസ്സിന് 39 ഉം സീറ്റുകള്‍ ലഭിക്കുമെന്ന് പറയുന്നു. ടൈംസ് നൗ ബിജെപിക്ക് 44സീറ്റുകളും കോണ്‍ഗ്രസിന് 41 സീറ്റും പ്രവചിക്കുന്നുണ്ട്. വോട്ടെണ്ണല്‍ ഡിസംബര്‍ 8-ാം തീയതി നടക്കും. ഉച്ചയ്ക്ക്് 12 മണിയോടെ ഏകദേശ ഫലം വ്യക്തമാകുമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിക്കുന്നത്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: