കണ്ണൂര്‍: ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മാറ്റണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ഡിസിസി ഹൈക്കമാന്‍ഡിന് ഫാക്സ് സന്ദേശം അയച്ചു. ആഭ്യന്തരമന്ത്രി മന്ത്രി പൂര്‍ണമായും പരാജയമാണെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തെ നീക്കാന്‍ മുഖ്യമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഫാക്സിലെ ആവശ്യം.
ഇതു സംബന്ധിച്ച കാര്യങ്ങള്‍ക്കായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് എന്നിവര്‍ക്കാണ് ഡി.സി.സി പ്രസിഡന്റ് കെ.സുരേന്ദ്രന് ഫാക്സ് അയച്ചത്.
ജയില്‍ ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി ടി പി വധക്കേസ് പ്രതികള്‍ മൊബൈല്‍ ഫോണും ഫെയ്സ് ബുക്കും ഉപയോഗിക്കുന്നതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന സാഹചര്യത്തിലാണ് ഡി.സി.സിയുടെ പരാതി. പ്രശ്നം പാര്‍ട്ടിക്കുള്ളില്‍ ഉന്നയിക്കുമെന്ന് കെ.സുധാകരന് എം.പിയും പറഞ്ഞിരുന്നു.
ഇത് രണ്ടാം തവണയാണ് തിരുവഞ്ചൂരിനെതിരെ കണ്ണൂര്‍ ഡിസിസി പരാതി നല്‍കുന്നത്. കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് സുരക്ഷാ വീഴ്ച്ച ഉണ്ടായപ്പോഴായിരുന്നു ഈ പാരതി. തിരുവഞ്ചൂരിനെതിരെ കെ സുധാകരന് എംപി, കെ മുരളീധരന്, പി സി ജോര്‍ജ്ജ് തുടങ്ങിയവരും രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: