കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് ശാഖാ കാര്യവാഹ് സി.എം.വിനോദ്കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ 11 സിപിഎം-ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. പ്രതികളില്‍ ഒരാളായ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് എ.വി.രഞ്ജിത് (35) അറസ്റ്റിലായി. ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം പി.സന്തോഷ്കുമാര്‍ കേസില്‍ ഒന്നാം പ്രതിയും എസ്എഫ്ഐ ജില്ലാ സെക്രട്ടറി സരിന് ശശി രണ്ടാം പ്രതിയുമായാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ഡിവൈഎഫ്ഐ പയ്യന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് അന്നൂരിലെ രഞ്ജിത്താണ് കസ്റ്റഡിയിലുള്ളത്. കേസിലെ മറ്റ് പ്രതികളെ തിരിച്ചറിഞ്ഞതായും കൂടുതല്‍ പ്രതികള്‍ കേസിലുള്പ്പെട്ടിട്ടുണ്ടോയെന്ന കാര്യം അന്വേഷിക്കുന്നതായും കണ്ണൂര്‍ എസ്പിയുടെ ചുമതലയുള്ള കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ വേണുഗോപാല്‍ പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് വിനോദ്കുമാറിനെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായിട്ടുണ്ടെന്നും തളിപ്പറമ്പ് ഡിവൈഎസ്പി കെ.എ.സുദര്‍ശന്റെ നേതൃത്വത്തില്‍ കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: