ഗ്യാങ്ടോക്: രാജ്യത്ത് ഈ വര്‍ഷം രണ്ടര ലക്ഷം കോടിയുടെ കാര്‍ഷിക വിളകള്‍ കയറ്റുമതി ചെയ്തെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രി ശരദ് പവാര്‍. സിക്കിമിലെ കേന്ദ്ര കാര്‍ഷിക സര്‍വകാലാശാലയുടെ പുതിയ അക്കാഡമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരിന്നു അദ്ദേഹം.
ഇന്ത്യയിലാണ് ഏറ്റവും കൂടുതലായി പാല്, പയര്‍വര്‍ഗങ്ങള്‍, ജൂട്ട് എന്നിവ ഉത്പാദിപ്പിക്കുന്നതെന്നും നെല്ല്, നിലക്കടല, കരിമ്പ്, ഗോതമ്പ്, കോട്ടണ്‍, പഴവര്‍ഗങ്ങള്‍ എന്നിവയുടെ ഉത്പാദനത്തില്‍ രണ്ടാം സ്ഥാനവും ഇന്ത്യ കൈവരിച്ചിട്ടുണ്ടെന്നും പവാര്‍ അറിയിച്ചു.
സുഗന്ധവ്യഞ്ജനങ്ങളുടെയും തോട്ടവിളകളുടെയും ഉത്പാദനത്തിലായാലും ഇന്ത്യ മുന്‍പന്തിയില്‍ തന്നെയാണ്. ഇതിന്റെ എല്ലാം അംഗീകാരം കര്‍ഷക വിഭാഗത്തിനും ശാസ്ത്രജ്ഞര്‍ക്കും, സാങ്കേതിക വിദഗ്ധര്‍ക്കുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: