കുമ്പളം: നിര്‍മാണം തുടങ്ങിയിട്ടും പൂര്‍ത്തിയാകാത്ത നിരവധി റോഡുകള്‍ കുമ്പളം പ്രദേശത്തെ യാത്രാ ദുരിതം വര്‍ധിപ്പിക്കുന്നു. കുമ്പളം യോഗപ്പറമ്പു റോഡിന്റെ നിര്‍മാണം പാതി വഴിയില്‍ നിലച്ചതിനാല്‍ ഇവിടുത്തുകാര്‍ ദുരിതത്തിലാണ്. റെയില്‍വേയുടെ സാങ്കേതികാനുമതിയില്ലാത്തതാണ് ഇവിടെ തടസ്സമായത്. കോടികള്‍ മുടക്കി ആര്‍ക്കും പ്രയോജനമില്ലാത്ത പാലങ്ങള്‍ നിര്‍മിക്കാനാണ് മന്ത്രിമാര്‍ക്ക് താല്‍പ്പര്യമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാല്‍ ഇവരുടെ ഇടപെടലുണ്ടായാല്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നതാണ് യോഗപ്പറമ്പ് റോഡ്. പ്രദേശത്തുനിന്നുളള കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസും എക്സൈസ് മന്ത്രി കെ.ബാബുവും ഇക്കാര്യത്തില്‍ നിസ്സംഗത കാട്ടുകയാണെന്നാണ് ആരോപണം.
നെട്ടൂര്‍-കുമ്പളം പാലം പൂര്‍ത്തിയാകുന്നതോടെ ഇതിലൂടെ വരുന്ന വലിയ വാഹനങ്ങള്‍ക്ക് റോഡിലേക്ക് കടക്കുന്നതിന് സാധ്യമല്ല. റെയില്‍വെ അടിപ്പാതക്ക് ഉയരമില്ലാത്തതാണ് ഇതിന് കാരണം. കൂടുതല്‍ സ്ഥലം എടുത്തുകൊണ്ടുള്ള മറ്റൊരു റോഡ് സര്‍ക്കാരിന് കടുത്ത സാമ്പത്തിക ചെലവ് ഉണ്ടാക്കുകയും ചെയ്യും.
അതിനാല്‍ നിലവില്‍ എട്ട് മീറ്റര്‍ വീതിയുള്ള യോഗപ്പറമ്പ് റോഡ് റെയില്‍വെയുടെ അനുമതി വാങ്ങി മുന്നൂറ് മീറ്റര്‍ നിര്‍മിച്ച് ഹൈവേയുമായി ബന്ധിപ്പിച്ച് പ്രദേശവാസികളുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം.
കൂടാതെ എഴുപതോളം വര്‍ഷങ്ങളായി കുമ്പളം നിവാസികള്‍ അനുഭവിക്കുന്ന യാത്രാ ദുരിതത്തിന് പരിഹാരത്തിനായി കുമ്പളം-തേവര പാലത്തിന് വേണ്ടി നിരന്തരം സമരങ്ങളും നിവേദനങ്ങളുമായി തീവ്രയത്നത്തിലാണ്. ഈ പാലം യാഥാര്‍ത്ഥ്യമായാല്‍ ചേര്‍ത്തല ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് കുമ്പളം-തേവര-പാലത്തിലൂടെ വന്ന് എളുപ്പത്തില്‍ എറണാകുളം സിറ്റിയിലേക്കുള്പ്പെടെ എത്തുന്ന ഒട്ടേറെ പേര്‍ക്ക് ഇത് വളരെ ആശ്വാസമാകും.
ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കുമ്പളം റസിഡന്റ്സ് അസോസിയേഷനാണ് കേന്ദ്രമന്ത്രി കെ.വി.തോമസ്, മന്ത്രി കെ.ബാബു തുടങ്ങിയവര്‍ക്ക് നിവേദനം നല്കി. കെആര്‍എ പ്രസിഡന്റ് വി.കെ.മുരളി മാസ്റ്റര്‍, സെക്രട്ടറി എന്‍.പി.മുരളീധരന്, വിജയന് മാവുങ്കല്‍, സണ്ണി തോമസ്, ദാസന് തായിപുറത്ത്, സി.കെ.നവാസ് എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: