ന്യൂദല്‍ഹി: കസ്തൂരി രംഗന് റിപ്പോര്‍ട്ടിലുള്ള സംസ്ഥാനത്തെ ജനങ്ങളുടെ ആശങ്കകള്‍ അകറ്റാന്‍ കേന്ദ്രമന്ത്രി എകെ ആന്റണി ഇടപെടണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ നടപ്പാക്കരുതെന്ന് ആന്റണിയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു.
റിപ്പോര്‍ട്ടിലുള്ള കേരളത്തിന്റെ ആശങ്ക കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുയായിരുന്നു അദ്ദേഹം. റബ്ബര്‍ വില സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണം. റബ്ബറിന്റെ ഇറക്കുമതി ചുങ്കം 20 ശതമാനം ആക്കണം. ഇത് ഫലപ്രദമായില്ലെങ്കില്‍ ഇറക്കുമതി ചുങ്കം നിര്‍ത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേരളം ഉന്നയിച്ച ആവശ്യങ്ങളോട് അനുകൂലമായ നിലപാടാണ് വാണിജ്യ മന്ത്രാലയം സ്വീകരിച്ചതെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: