ജയ്സല്മീര്: ഇന്ത്യാ-പാക് അതിര്‍ത്തിയി ബിഎസ്എഫ് ജവാന്മാര്ക്ക് ഇത്തവണ പോസ്റ്റല്‍ വോട്ട് ചെയ്യാനാവില്ല. ആദ്യമായാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള അവസരം ജവാന്മാര്ക്ക് നഷ്ടമാകുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നില്‍ ഈ വിഷയം അവതരിപ്പിച്ചെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായില്ല.
ഇതിന് മുമ്പുള്ള എല്ലാ പൊതുതെരഞ്ഞെടുപ്പുകളിലും ജവാന്മാര്ക്ക് വോട്ട് ചെയ്യാന്‍ ബാലറ്റ് പോസ്റ്റല്‍ എത്തിക്കുകയും ജവാന്മാരുടെ സമ്മതിദാനം രജിസ്റ്റേര്‍ഡ് പോസ്റ്റ് വഴി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അയച്ചു കൊടുക്കുകയുമാണ് ചെയ്തിരുന്നത്. എന്നാല്‍ രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ദല്‍ഹി തുടങ്ങിയ നാലു സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായുള്ള ബാലറ്റ് പേപ്പര്‍ എത്തിക്കുന്നതില്‍ തെരഞ്ഞെടുപ്പ് അധികൃതര്‍ പരാജയപ്പെട്ടതാണ് ജവാന്മാര്ക്ക് അവസരം നഷ്ടപ്പെടുത്തിയതെന്ന് ബിഎസ്എഫ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തുന്നു.
നിരവധി കമ്പനി ബിഎസ്എഫ് ജവാന്മാരെ തെരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് ഏറെ പ്രാധാന്യമുള്ള ഇന്ത്യ-പാക് അതിര്‍ത്തിയിലായി വിന്യസിച്ചിരിക്കുന്നു. ഇതിനാല്‍ ജവാന്മാര്ക്ക് വോട്ട് ചെയ്യുന്നതിനായി അവധിയില്‍ പ്രവേശിക്കാന്‍ കഴിയാറില്ല. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് ബിഎസ്എഫ് കോണ്സ്ടബിളായ മോഹന്‍ റാം താമസിക്കുന്നത്. ഇവരുടെ സമ്മതിദാനം വിനിയോഗിക്കുവാനുള്ള ഏക മാര്‍ഗം പോസ്റ്റല്‍ വോട്ട് എന്ന സംവിധാനം മാത്രമാണ്. ഇദ്ദേഹം ഇന്ത്യാ-പാക് അതിര്‍ത്തിയിലെ ജൈസല്മീറിലാണ് താമസിക്കുന്നത്. ഡിസംബര്‍ ഒന്നിന് നടക്കുന്ന രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകാത്തില് നിരാശയിലാണ് മോഹന്‍. ഇങ്ങനെ ആയിരക്കണക്കിന് ബിഎസ്എഫ് ജവാന്മാരുടെ സമ്മതിദാനമാണ് അധികൃതരുടെ അനാസ്ഥമൂലം നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: