ജയ്പൂര്‍: ജനങ്ങളുടെ പണം കോണ്‍ഗ്രസ് കൊള്ളയടിച്ച് പാര്‍ട്ടിയുടെ ഖജനാവില്‍ സൂക്ഷിച്ചതാണ് രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടാകാന്‍ കാരണമെന്ന് ബിജെപി. രാജ്യം സാമ്പത്തികമായി ദുര്‍ബലമാകുക, ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുക, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങി ആഭ്യന്തരകാര്യങ്ങളില്‍ സര്‍ക്കാര്‍ വീഴ്ച്ച വരുത്തി. സാധാരണക്കാരന്റെ കീശയിലുള്ള പണം കൊണ്ട് സ്വന്തം കീശ നിറയ്ക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്ന് ബിജെപി വൈസ് പ്രസിഡന്റ് മുക്താര്‍ അബ്ബാസ് നഖ്വി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്ത്യയില്‍ ജനിക്കുന്ന ഓരോ കുട്ടിയും 20,000 രൂപ കടക്കാരനാക്കുന്നത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തെയാണ് സൂചിപ്പിക്കുന്നതെന്നും നഖ്വി അഭിപ്രായപ്പെട്ടു. ബിജെപിക്കെതിരെ ഉയര്‍ത്തിക്കാട്ടാനുള്ള വിഷയദാരിദ്ര്യമാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്രമോദിയെയും വസുന്ധരാ രാജെ ഉള്‍പ്പെടെയുള്ള മറ്റു ബിജെപി നേതാക്കള്‍ക്കെതിരെയും കോണ്‍ഗ്രസ് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത#ിന് കാരണമെന്നും നഖ്വി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: