ന്യൂദല്‍ഹി: കെപിസിസി നിര്‍വാഹക പട്ടിക ഇനി വെട്ടിച്ചുരുക്കാനാകില്ലെന്ന് കെപിസിസി ഹൈക്കമാന്റിനെ അറിയിച്ചു.
കെ.പി.സി.സി നല്കിയ ഭാരവാഹികളുടെ പട്ടിക വലുതാണെന്നും പട്ടിക ചുരുക്കിയ ശേഷം വീണ്ടും സമര്‍പ്പിക്കണമെന്നും എ.ഐ.സി.സി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ്് കെപിസിസി ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
15 ശതമാനം വനിതകള്‍ക്കും 15 ശതമാനം പട്ടികജാതി വിഭാഗക്കാര്‍ക്കും സംവരണം ഉറപ്പു വരുത്തി തയ്യാറാക്കിയിട്ടുള്ള പട്ടിക സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പട്ടിക തള്ളരുതെന്ന് കെ.പി.സി.സി ഹൈക്കമാന്‍ഡിനോട് അഭ്യര്‍ത്ഥിച്ചു.
ഹൈക്കമാന്റിന് സമര്‍പ്പിച്ച കെപിസിസി പുനസംഘടനാ പട്ടികയില്‍ 130 മുതല്‍ 190 അംഗങ്ങള്‍ വരെ ഉണ്ടെന്നാണ് വിവരം. കേരളത്തിലെ കോണ്‍ഗ്രസിലെ സാഹചര്യം കണക്കിലെടുത്ത് പട്ടികയ്ക്ക് അംഗീകാരം നല്‍കണമെന്നും കെ.പി.സി.സി ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ടാമത്തെ ലിസ്റ്റില്‍ ഉള്പ്പെട്ടിട്ടുള്ളവരെല്ലാം പ്രമുഖ നേതാക്കളാണെന്നും പട്ടികയില്‍ നിന്ന് അവരെ നീക്കുന്നത് സംഘടനയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും കെ.പി.സി.സി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: