തിരുവനന്തപുരം: ഗോള്‍ഫ് ക്ലബ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാരും ക്ലബ് അധികൃതരും തമ്മില്‍ ധാരണ. ഇതിന്റെ പശ്ചാത്തലത്തില്‍ ഇരുകൂട്ടരും സുപ്രീംകോടതിയില്‍ ഒരുമിച്ച് അപേക്ഷ നല്‍കും. ഗോള്‍ഫ് ക്ലബ് സായി ഏറ്റെടുക്കുന്നതിന് മുന്നോടിയായാണ് തീരുമാനം. ആറ് വര്‍ഷം നീണ്ട് നിന്ന നിയമയുദ്ധത്തിനാണ് ഇതോടെ വിരാമമാകുന്നത്.
അടുത്തവര്‍ഷം ജനുവരി ഒന്നുമുതല്‍ സായിക്ക് കീഴിലായിരിക്കും ഗോള്‍ഫ് ക്ലബ് പ്രവര്‍ത്തിക്കുക. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഗോള്‍ഫ് ക്ലബുകളില്‍ ഒന്നാണ് തിരുവനന്തപുരത്തേത്. ഇതിന്റെ തെക്കേ ഇന്ത്യയിലെ ആദ്യത്തെ ഗോള്‍ഫ് അക്കാദമിയാക്കുകയാണ് സായിയുടെ ലക്ഷ്യം. 2020ലെ ഒളിമ്പിക്സ് ലക്ഷ്യമിട്ടുകൊണ്ടുള്ള ഗോള്‍ഫ് പരിശീലനത്തിന് വിദേശത്ത് നിന്നുള്ള കോച്ചുകളുടെയും സാന്നിധ്യം ഉണ്ടായിരിക്കും.
ഗോള്‍ഫ് ടൂറിസം പ്രോത്സാഹിപ്പിക്കുന്ന നടപടികളും സായി സ്വീകരിക്കുന്നുണ്ട്. ക്ലബിന്റെ നവീകരണത്തിനായി വിപുലമായ പദ്ധതികള്‍ തയാറാക്കിയിട്ടുണ്ട്. ക്ലബ് ജീവനക്കാരെയും അംഗങ്ങളെയും നിലനിര്‍ത്തിക്കൊണ്ടായിരിക്കും സായി ഏറ്റെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: