പി.ടി. റാവു ഹൃദയാഘാതത്തെത്തുടര്‍ന്ന് ഈ ലോകത്തോട് വിടപറഞ്ഞു എന്ന വാര്‍ത്ത തികച്ചും അപ്രതീക്ഷിതമായിരുന്നു. കുട്ടിക്കാലം മുതല്‍ സംഘശാഖയില്‍ വരുകയും തന്റെ ജീവിതം ആദര്ശപരമായിരിക്കണമെന്ന് ഉറച്ച് വിശ്വസിക്കുകയും ചെയ്ത റാവുജി സിന്‍ഡിക്കേറ്റ് ബാങ്കില്‍ ജോലി സ്വീകരിച്ചുവെങ്കിലും സംഘടനാപരമായ ലക്ഷ്യം നഷ്ടപ്പെടാനനുവദിക്കാതെ ബാങ്കില്‍നിന്നും റിട്ടയര്‍ ചെയ്യുന്നതുവരെ പ്രവര്‍ത്തിച്ചുപോന്നു. ബാങ്കുജോലിക്കാരെ സംഘടിപ്പിച്ച് മഹാനായ ഠേംഗ്ഡിജി തുടങ്ങിവെച്ച സംഘടനയെ ശക്തിപ്പെടുത്തുകയായിരുന്നു അദ്ദേഹം.
ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ ചിട്ടയായ പ്രവര്‍ത്തനത്തിന് ഒരിടത്തും പാളിച്ച ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ ജീവിതാന്ത്യംവരെയുള്ള പ്രവര്‍ത്തനം. ബാങ്കുജോലിയില്നിന്നും വിരമിച്ചശേഷം അഖിലഭാരതീയമായി യാത്രചെയ്തുകൊണ്ട് സംഘടനയെ വ്യവസ്ഥപ്പെടുത്തല്‍. അണുവിടപോലും തെറ്റ് സംഭവിക്കാതിരിക്കാന്‍ രാപകല്‍ പ്രവര്‍ത്തിച്ചുപോന്ന ത്രിവിക്രമറാവുവിന്റെ ജീവിതം തികച്ചും ആദര്ശപരമായിരുന്നു. അനുകരണീയനായ ഒരു സ്വയംസേവകനായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: