കൊച്ചി: കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍ ട്രെയിന്‍ 30 ന് രാവിലെ 8.45 ന് കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ മന്ത്രി ഡോ. എം.കെ. മുനീര്‍ ഫ്ലാഗ് ഓഫ് ചെയ്യും. കോഴിക്കോട് കോര്പ്പറേഷന് മേയര്‍ പ്രൊഫ. എം.കെ. പ്രേമജം, എം.കെ. രാഘവന് എംപി, എ. പ്രദീപ്കുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കനതില് ജമീല, പാലക്കാട് ഡിവിഷണ് റെയില്‍വേ മാനേജര്‍ പീയൂഷ് അഗര്‍വാള്‍ എന്നിവര്‍ പങ്കെടുക്കും.
ഡിസംബര്‍ ഒന്ന് മുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്ന ട്രെയിന്‍ നമ്പര്‍ 56664 കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍ രാവിലെ 7.40 ന് കോഴിക്കോടുനിന്ന് പുറപ്പെട്ട് രാവിലെ 11 മണിക്ക് തൃശൂരില്‍ എത്തിച്ചേരും. നവംബര്‍ 30 ന് സര്‍വീസ് ആരംഭിക്കുന്ന ട്രെയിന്‍ നമ്പര്‍ 56663 തൃശൂര്‍-കോഴിക്കോട് പാസഞ്ചര്‍ തൃശൂരില്‍നിന്ന് വൈകിട്ട് 5.35 ന് പുറപ്പെട്ട് രാത്രി 8.55 ന് കോഴിക്കോട്ട് എത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: