ഹൈദരാബാദ്: ആന്ധ്ര തീരത്ത് വ്യാഴാഴ്ച വീശുമെന്ന് മുന്നറിയിപ്പുണ്ടായിരുന്ന ലെഹര്‍ ചുഴലിക്കാറ്റ് ദുര്‍ബലമായതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കാറ്റിന്റെ ശക്തി കഴിഞ്ഞ ആറു മണിക്കൂറായി മണിക്കൂറില്‍ 10 കിലോമീറ്ററായി ദുര്‍ബലമായതായും മച്ചിലിപട്ടണത്തിന്റെ 60 കിലോമീറ്റര്‍ തെക്കുകിഴക്കായി കാറ്റ് കേന്ദ്രീകരിച്ചിരിക്കുകയാണെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ഇതേ തുടര്‍ന്ന് ആന്ധ്രാ തീരത്ത് നല്‍കിയിരുന്ന മുന്നറിയിപ്പ് പിന്‍വലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: