പൂനെ: ശക്തമായ ലോക്പാല്‍ ബില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 10 മുതല്‍ ഹസാരെയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. ഇത്തവണ മഹാരാഷ്ട്രയിലെ സ്വന്തം ഗ്രാമമായ റിലേഗണ്‍ സിദ്ധിയിലെ യാദവ് ബാബ ക്ഷേത്ര മൈതാനിയിലാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന് ധൈര്യം ഉണ്ടെങ്കില്‍ ഡിസംബര്‍ അഞ്ചിന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളത്തില്‍ ലോക്പാല്‍ ബില്‍ പാസാക്കണമെന്ന് ഹസാരെ പറഞ്ഞു. ബില്‍ പാസാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മന്മോഹന്സിംഗിന് ഹസാരെ കത്തെഴുതുകയും ചെയ്തു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ലോക്പാല്‍ ബില്ലിനുവേണ്ടി പോരാടുന്നു എന്നാല്‍ ഇതുവരെ ഫലമുണ്ടായിട്ടില്ല. അഴിമതിക്കെതിരെ ഹസാരെ നടത്തിയ പോരാട്ടത്തിനൊടുവിലാണ് 2011ല്‍ ലോക്സഭയില്‍ ലോക്പാല്‍ ബില്‍ പാസായത്. എന്നാല്‍ രാജ്യസഭയില്‍ ബില്‍ പാസായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: