ന്യൂദല്‍ഹി: ഷോമ ചൗധരി തെഹല്‍ക്ക മാനെജിങ് എഡിറ്റര്‍ സ്ഥാനം രാജിവച്ചു. തരുണ്‍ തേജ്പാലിനെതിരായ ലൈംഗികാരോപണ പരാതിയില്‍ ഷോമ നടപടി സ്വീകരിച്ചില്ലെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് രാജി.
തേജ്പാലിനെതിരേ സഹപ്രവര്‍ത്തകയായ പെണ്‍കുട്ടി നല്കിയ പരാതിയില്‍ ഷോമ സ്വീകരിച്ച നടപടികള്‍ക്കെതിരേ പരക്കെ വിമര്‍ശനമുയര്‍ന്നിരുന്നു. തേജപാലിന് അനുകൂലമായ നിലപാടുകളാണ് ഷോമ സ്വീകരിച്ചതെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്.
കൂടാതെ ലൈംഗിക ആരോപണത്തിനു ശേഷം സ്ഥാപനത്തിനുള്ളില്‍ സ്ത്രീകള്‍ക്കെതിരായ അക്രമത്തിനെതിരേ ഒരു കമ്മിറ്റി രൂപീകരിക്കാന്‍ ഷോമ ശ്രമിച്ചിരുന്നുവെങ്കിലും അത് പാളിപ്പോയിരുന്നു.
പൊതു സമൂഹത്തിനു മുന്പില് തെഹല്‍ക്കയ്ക്ക് ഒരു പ്രതിച്ഛായയുണ്ടെന്നും ഇത് തകര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഷോമ രാജിക്കു ശേഷം പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: