മുംബൈ: പ്രശസ്തമായ ഷെഫീല്‍ഡ് ഷീല്‍ഡിലൂടെ സ്കൂള്‍ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ കുറിച്ച കുഞ്ഞുതാരം പൃഥി ഷായ്ക്ക് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്കറിന്റെ അഭിനന്ദനകത്ത്.
റിസ്വി സ്പ്രിങ് ഫീല്‍ഡിനുവേണ്ടി 546 റണ്‍സ് നേടിയ അതുല്യമായ നേട്ടത്തെ അഭിനന്ദിച്ചുകൊണ്ടുള്ള ചെറിയ കുറിപ്പാണിത്. നന്നായി ബാറ്റ് ചെയ്തു. റണ്‍സ് ദാഹിയായി തുടരുക ,അതിനൊപ്പം ഒരു സെഞ്ചുറിയെന്നത് ആദ്യ പടിയാണെന്നും ഓര്‍മിക്കുക. ആശംസകള്‍… ദൈവം അനുഗ്രഹിക്കട്ടെ അങ്ങനെ പോകുന്നു ലിറ്റില്‍ മാസ്റ്ററുടെ കത്ത്. ഗവാസ്കര്‍ സാര്‍ കത്തയച്ചതില്‍ സന്തോഷം. ആ വാക്കുകള്‍ ഞാന്‍ ജീവിതത്തിലുടനീളം നിധി പോലെ സൂക്ഷിക്കും, പൃഥി പറഞ്ഞു.
ഗവാസ്കറിന്റെ കമ്പനിയുമായി പൃഥി കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. പൃഥിക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഗവാസ്കറിനൊപ്പം ഏറെ സമയം ചെലവിടാന്‍ പൃഥിക്കു അവസരമൊരുക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് മാര്‍ഗനിര്‍ദേശകനായ മകരന്ദ് വെയ്ന്‍ ഗാങ്കര് വ്യക്തമാക്കി.
ക്രിക്കറ്റില്‍ ഉയര്‍ന്നുവരുന്ന താരങ്ങള്‍ക്ക് ഇതാദ്യമായല്ല ഗവാസ്കര്‍ കത്തെഴുതുന്നത്. 1987ല്‍ മുംബൈയിലെ ഏറ്റവും മികച്ച ജൂനിയര്‍ ക്രിക്കറ്റര്‍ക്കുള്ള അവാര്‍ഡ് ലഭിക്കാത്ത നൊമ്പരവുമായി നിന്ന സച്ചിന് ടെന്‍ഡുല്‍ക്കര്‍ക്കും ഗവാസ്കര്‍ കത്തയച്ചിരുന്നു. മുന്‍കാല പുരസ്കാര ജേതാക്കളുടെ പട്ടിക നോക്കിയാല്‍ അതില്‍ ഒരു പേരില്ലായെന്നു നിങ്ങള്‍ക്ക് മനസിലാകും. അയാള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നടത്തിയ പ്രകടനം മോശമായിരുന്നില്ല, അന്ന് സച്ചിന് ഗവാസ്കര്‍ എഴുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: