ന്യൂദല്‍ഹി: ഭരണത്തിലേറ്റിയാല്‍ പച്ചക്കറികളുടെ വിലയും വൈദ്യുതി നിരക്കും കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന പ്രകടന പത്രിക ബിജെപി ദല്‍ഹി തെരഞ്ഞെടുപ്പില്‍ പുറത്തിറക്കി. വൈദ്യുതി നിരക്ക് 30 ശതമാനവും ഉള്ളിയുടെയും തക്കാളിയുടെയും വില 30 ദിവസത്തിനകവും കുറയ്ക്കുമെന്നാണ് വാഗ്ദാനം. സബ്സിഡി നിരക്കില്‍ ലഭിക്കുന്ന പാചക വാതക സിലണ്ടറുകളുടെ എണ്ണം 9ല്‍ നിന്നും 12 ആയി ഉയര്‍ത്തുമെന്ന് പ്രകട പത്രിക വ്യക്തമാക്കുന്നു.
മുഴുവന്‍ പൗരന്മാര്ക്കും ആരോഗ്യ ഇന്‍ഷ്വറന്‍സ്, സംസ്ഥാനത്തിന്റെ പൂര്‍ണ ചുമതലയില്‍ മോണോ റെയില്‍, സ്ത്രീകള്‍ക്കായി 24 മണിക്കൂര്‍ കോള്‍ സെന്റര്‍, വനിത സുരക്ഷാ സേന രൂപീകരിണം, വനിതാ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകള്‍ എന്നിവയും പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
പൊതു ജനങ്ങളില്‍ നിന്നും ഓണ്‍ലൈനില്‍ അഭിപ്രായങ്ങള്‍ തേടിയ ശേഷമാണ് പ്രകടനപത്രിക തയ്യാറാക്കിയത്. പൊതു പ്രകടന പത്രികകള്‍ക്ക് പുറമെ ഓരോ നിയോജക മണ്ഡലങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം പ്രകടന പത്രികകളും പുറത്തിറക്കി. 70 മണ്ഡലങ്ങളാണുള്ളത്.
നിയമപരമല്ലാതെ പ്രവര്‍ത്തിക്കുന്ന കോളനികളെയെല്ലാം ക്രമപ്പെടുത്തുമെന്നതാണ് പൊതു പ്രകടന പത്രികയിലെ മറ്റൊരു പ്രധാന വാഗ്ദാനം എല്ലാ ജില്ലകളിലും ട്രോമ സെന്റര്‍, 25 ഇനം മരുന്നുകള്‍ ആവശ്യാക്കാര്ക്കെല്ലാം സൗജന്യമായി നല്‍കും എന്നീ വാഗ്ദാനങ്ങളും ബിജെപി നല്‍കുന്നുണ്ട്.
പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാക്കളായ സുഷമാ സ്വരാജ്, അരുണ്‍ ജറ്റ്ലി, ബിജെപി സംസ്ഥാന പ്രസിഡന്റ് വിജയ് ഗോയല്‍, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഹര്ഷവര്ദ്ധനന് എന്നിവര്‍ ചേര്‍ന്ന് പ്രകടന പത്രിക പുറത്തിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: