കൊച്ചി: നടന്നുനടന്ന് നീന സ്വന്തം റെക്കോര്‍ഡും താണ്ടിപ്പോയി. ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 3 കി.മീ. നടത്തത്തിലാണ് പാലക്കാട് പറളിയിലെ കെ.ടി. നീനയുടെ തിരുത്തിയെഴുത്ത്. 14 മിനിറ്റ് 24.4 സെക്കന്റിന്റെ പഴയ കണക്ക് 14 മിനിറ്റ് 20.81 സെക്കന്റായി നീന പുതുക്കി.
പറളി സ്കൂളിലെ മനോജിന്റെ കീഴിലാണ് നീനയുടെ പരിശീലനം. പാലക്കാട് കമ്പചേന്ദപുരത്ത് തങ്കന്-നിര്‍മ്മല ദമ്പതികളുടെ മകളാണ് നീന. നീതുവും നീതിഷും സഹോദരങ്ങള്‍.
സെന്റ് ജോണ്‍സ് എച്ച്എസ്എസ് നെല്ലിപ്പൊയിലെ സുചിത്ര കെ.ആര്. ഈ വിഭാഗത്തില്‍ വെള്ളി നേടി. കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ അഞ്ജലി സജിക്ക് മൂന്നാം സ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: