കാസര്‍കോട്: ബദിയടുക്ക പെര്‍ള നെല്‍ക്കയില്‍ വാന്‍ കവര്‍ച്ച. വ്യാഴാഴ്ച രാത്രി നടന്ന കവര്‍ച്ചയില്‍ 140 പവനും ബൈക്കും നഷ്ടപ്പെട്ടു. മംഗലാപുരത്തെ വ്യാപാരിയായ പെര്‍ള നെല്ക്ക ജുമാമസ്ജിദിന് സമീപത്തെ കെ.എന്‍.ഹമീദിണ്റ്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഹമീദും ഭാര്യയും ഉമ്മയും വീട്ടില്‍ ഉറങ്ങുകയായിരുന്ന സമയത്താണ് കവര്‍ച്ച. പുലര്‍ച്ചെ മൂന്ന് മണിയോടെ എഴുന്നേറ്റ ഉമ്മയാണ് പിറകുവശത്തെ വാതില്‍ തുറന്നുകിടക്കുന്നതായി കണ്ടത്. സംശയം തോന്നി വീട് പരിശോധിച്ചപ്പോഴാണ് കവര്‍ച്ച നടന്നതായി വ്യക്തമായത്. ഇരുനില വീടിണ്റ്റെ മുകളിലും താഴത്തെ നിലയിലുമായി മൂന്ന് മുറികളില്‍ കവര്‍ച്ച നടന്നു. ഇവ ലോക്ക് ചെയ്തിരുന്നില്ല. കിടപ്പുമുറിയിലെ അലമാരയില്‍ നിന്നാണ് സ്വര്‍ണം കവര്‍ന്നത്. വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാരിവലിച്ചിട്ട നിലയിലാണ്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഹീറോ ഹോണ്ട സ്പ്ളെന്ഡര് ബൈക്കും നഷ്ടപ്പെട്ടിട്ടുണ്ട്. മുറിക്കകത്തുനിന്നും താക്കോല്‍ എടുത്തതാണെന്ന് സംശയിക്കുന്നു. എന്നാല്‍ ബൈക്ക് ഓടിച്ചുപോകുന്നതിണ്റ്റെ ശബ്ദമൊന്നും കേട്ടിരുന്നില്ലെന്നാണ് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞത്. മൊബൈലോ പണമോ മറ്റ് വിലപിടിപ്പുള്ള സാധനങ്ങളൊ നഷ്ടപ്പെട്ടിട്ടില്ല. രാത്രി 11 മണിക്കും പുലര്‍ച്ചെ മൂന്നിനും ഇടയിലാണ് കവര്‍ച്ച. മറ്റുസുചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ്, ഡിവൈഎസ്പി മോഹനചന്ദ്രന്, സി.ഐ.ബാലകൃഷ്ണന്, എസ്ഐ ലക്ഷ്മണന്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഫിലിപ്പ്, സുനില്‍ എബ്രഹാം, ബാലകൃഷ്ണന് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് തെളിവെടുത്തു. വിരലടയാള വിദഗ്ധന്‍ ബാലകൃഷ്ണണ്റ്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്ത് പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: