ചെന്നൈ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിശ്വനാഥന് ആനന്ദിന് മൂന്നാം തോല്‍വി. ഇതോടെ നോര്‍വയുടെ യുവ പ്രതിഭ മാഗ്നസ് കാള്സന് കിരീടം ഏറെക്കുറെ ഉറപ്പിച്ചു. ഒമ്പതാം ഗെയിമില്‍ വെള്ളക്കരുക്കളുമായി കളിച്ച ആനന്ദിനെ 28 നീക്കങ്ങള്‍ ക്കൊടുവിലാണ് കാള്സന് മുട്ടുകുത്തിച്ചത്. മൂന്നു മത്സരങ്ങള്‍ അവശേഷിക്കെ കാള്സന് ആറു പോയിന്റായി; ആനന്ദിന് മൂന്നുപോയിന്റും. കന്നി ലോക ചാമ്പ്യന്‍ പട്ടം കൈപ്പിടിയില്‍ ഒതുക്കാന്‍ കാള്സന് ഇനിയൊരു സമനില മാത്രം മതിയാവും. മറിച്ച് ആനന്ദിന് ബാക്കിയുള്ള മൂന്ന് മത്സരങ്ങളും വിജയിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: