ചെന്നൈ: ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഏഴാം ഗെയിം സമനിലയില്‍ കലാശിച്ചു. നിലവിലെ ലോകചാമ്പ്യന് ഇന്ത്യയുടെ വിശ്വനാഥന് ആനന്ദും എതിരാളി മാഗ്നസ് കാള്‍സണും തമ്മിലുള്ള പോരാട്ടം 32 നീക്കങ്ങള്‍ക്കൊടുവിലാണ് സമനിലയില്‍ പിരിഞ്ഞത്. സമനിലയോടെ കാള്സണ് 4.5 പോയിന്റായി. ആനന്ദിന് ആനന്ദിന് രണ്ടര പോയന്റാണുള്ളത്.
ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം വെളുത്ത കരുക്കളുമായി കളി തുടങ്ങിയ ആനന്ദിന് പക്ഷെ ആ ആനുകൂല്യം മുതലാക്കാനായില്ല. ആനന്ദിന്റെ നീക്കങ്ങള്‍ സമര്‍ത്ഥമായി നേരിട്ട് കാള്സണ് മത്സരം സമനിലയിലവസാനിപ്പിക്കുകയായിരുന്നു.
ഇനിയുള്ള അഞ്ച് പോരാട്ടങ്ങളില്‍ നാല് സമനിലയെങ്കിലും നേടാനായാല്‍ കാള്സണ് ലോകകിരീടം സ്വന്തമാക്കാം. ആനന്ദിനാകട്ടെ ബാക്കിയുള്ള അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റ് നേടിയാല്‍ മാത്രമെ ലോകകിരീടം നിലനിര്‍ത്താനാവൂ.
ഏഴാം പോരാട്ടത്തില്‍ ബെര്‍ലിന്‍ പ്രതിരോധത്തിലൂന്നിയ കളിയുടെ അഞ്ചാമത്തെ നീക്കത്തില്‍ തന്നെ ആനന്ദ് ബിഷപ്പ് കൊണ്ട് കാള്‍സന്റെ കുതിരയെവെട്ടി ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും കാള്‍സന്റെ മികവിന് മുന്നില്‍ തന്ത്രം വിലപ്പോയില്ല. പന്ത്രണ്ടാം നീക്കത്തില്‍ ക്വീന്‍ സൈഡ് കാസ്ലിംഗ് നടത്തി ഇരുകളിക്കാരും കളി മുന്നോട്ടുകൊണ്ടുപോയപ്പോള്‍ കനത്ത ആക്രമണവും തുറന്നപോരുമാണ് പ്രതീക്ഷിച്ചത്. എന്നാല്‍ പിന്നീട് രാജാവിനെ കോട്ടയില്‍ സുരക്ഷാവലയത്തിനുള്ളില്‍ നിര്‍ത്തി കിംഗ് സൈഡില്‍ ആക്രമണത്തിന് ഇരുകൂട്ടരും ശ്രമിച്ചെങ്കിലും ഫലിച്ചില്ല. പിന്നീട് 24-ാം നീക്കത്തില്‍ ഇരുപത്തിനാലാം നീക്കത്തില്‍ ഇരുവരും റൂക്കിനെ വെട്ടിമാറ്റിയെങ്കിലും പിന്നീട് പതുങ്ങി തന്ത്രപൂര്‍വം കളിച്ച കാള്സണ് സമനിലമാത്രമാണ് ലക്ഷ്യമിടുന്നതെന്ന് തോന്നിച്ചു.
ചാമ്പ്യന്‍ഷിപ്പിലെ ആദ്യ നാല് മത്സരങ്ങള്‍ സമനിലയിലവസാനിച്ചപ്പോള്‍ അഞ്ചും ആറും ഗെയിുകളില് കാള്സണ് ആനന്ദിനെ പരാജയപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: