കൊച്ചി: ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ പിച്ചില്‍ റണ്ണൊഴുകുമെന്ന് ബിസിസിഐ ക്യൂറേറ്റര്‍ ധീരജ് പര്‍സാന. അതേസമയം ബൗളര്‍മാര്‍ക്കും നല്ല പിന്തുണ നല്കുന്ന പിച്ചാണ് ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനത്തിനായി ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ബിസിസിഐ ക്യൂറേറ്റര്‍ കൊച്ചി സ്റ്റേഡിയത്തിലെത്തിയത്. സ്റ്റേഡിയത്തിലെ ഒരുക്കത്തില്‍ തൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം മികച്ച ഏകദിന പിച്ചാണെന്ന് കൊച്ചിയിലേതെന്നും അഭിപ്രായപ്പെട്ടു. റണ്മഴയുണ്ടാകുമെന്ന് വിലയിരുത്തപ്പെട്ട പിച്ചില്‍ പക്ഷെ സ്കോര്‍ 300 റണ്‍സിന് മുകളില്‍ കടക്കാന്‍ സാധ്യതയില്ലെന്നും ധീരജ് പര്‍സാന പറഞ്ഞു.
ബാറ്റ്സ്മാന്മാര്ക്കൊപ്പം തന്നെ ബൗളേഴ്സിനും മത്സരത്തില്‍ നിര്‍ണ്ണായക പ്രകടനം നടത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. മത്സരം കഴിയുന്നതുവരെ ബിസിസിഐ ക്യൂറേറ്റര്‍ കൊച്ചിയിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: