മുംബൈ: വാംഖഡെയില്‍ ക്രിക്കറ്റ് ഇതിഹാസത്തിന് വികാര നിര്‍ഭരമായ യാത്രയയപ്പ്. ആര്‍ത്തിരമ്പുന്ന സ്റ്റേഡിയത്തെ സാക്ഷിയാക്കി ക്രിക്കറ്റ് ദൈവം കളമൊഴിഞ്ഞു. കരിയറിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ തനിക്കൊപ്പം നിന്ന എല്ലാവര്ക്കും നന്ദി പറഞ്ഞാണ് 24 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിനോട് സച്ചിന് വിട പറഞ്ഞത്. മത്സര ശേഷം നടന്ന വിടവാങ്ങല്‍ ചടങ്ങില്‍ തന്റെ സ്വപ്നങ്ങള്‍ക്കു കൂട്ടായി നിന്ന അച്ഛനെ അനുസ്മരിച്ചു കൊണ്ടാണ് സച്ചിന് പ്രസംഗം ആരംഭിച്ചത്.
അമ്മയ്ക്കും ഭാര്യക്കും മക്കള്‍ക്കും കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കും സച്ചിന് നന്ദി അറിയിച്ചു. തനിക്കൊപ്പം നിന്ന എല്ലാവര്ക്കും തന്റെ ആരാധകര്‍ക്കും സച്ചിന് നന്ദി പറഞ്ഞു. 24 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതം അവസാനിച്ചുവെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് സച്ചിന് പറഞ്ഞു. മത്സര ശേഷം നിറകണ്ണുകളോടെയാണ് സച്ചിന് ട്രസിങ് റൂമിലേക്ക് മടങ്ങിയത്. ഇന്നിങ്സ് വിജയം നേടിയാണ് ടീം ഇന്ത്യ സച്ചിന്റെ വിടവാങ്ങല്‍ അവിസ്മരണീയമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: