എന്റെ ശബ്ദം
എന്റെ പൂങ്കുലയില്‍ വിരിയുന്ന
കൈകളില്‍ ഇറുക്കി പിടിക്കുന്ന
ആശയങ്ങളുടെ പുലരി നക്ഷത്രങ്ങള്‍
വെള്ളശംഖുപുഷ്പം പോലെയായിരുന്നു.
വിശാലതയുടെ വെളിയിറമ്പില്
ജന്മത്തിലെന്നപോലെ എന്നിലേക്ക്
കണ്ണുകളും ചുണ്ടുകളും കൊണ്ട്
ഉള്‍ച്ചുവരുകള്‍ കൊത്തിവലിച്ചു
നെഞ്ചിടങ്ങളില്‍ ഭാരം കയറിയതുപോലെ
പരസ്പരബന്ധം ഇല്ലാതെ പുലമ്പി
എവിടെയാണ് ദു:ഖത്തിന്റെ വരകള്‍
എന്റെ സ്വന്തം സൗരഭ്യം എവിടെ
ഓരോ തികട്ടലിനോടും യാചിച്ചു
എന്റെ തലച്ചോറു വളയ്ക്കുന്നത് എന്തിനാണ്?
പണിതീരാത്ത കാലങ്ങള്‍ ബാക്കിയാണ്
ഉറഞ്ഞിറങ്ങുന്ന കണ്ണീര്‍ച്ചാലുകള്‍
മിഴിയുടെ കരിഞ്ഞ ഗന്ധം പരത്തി ഒഴുകി. – പ്രശാന്തി ചൊവ്വര
പ്രതികരിക്കാൻ ഇവിടെ എഴുതുക: