മൂംബൈ: വാങ്കഡെ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 495 റണ്‍സ്. വെസ്റ്റിന്‍ഡീസിനെതിരായി 313 രണ്സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യ ഉയര്‍ത്തിയിരിക്കുന്നത്. നേരത്തെ സച്ചിന് 74 റണ്‍സിന് പുറത്തായത് കാണികളെ നിരാശപ്പെടുത്തിയതൊഴിച്ചാല് ഇന്ത്യ സാധാരണ രീതിയില്‍ തന്നെ സ്ക്കോര്‍ ചെയ്തു. രോഹിത്ത് ശര്‍മ്മ പുറത്താകാതെ നേടിയ 111 റണ്‍സിന്റേയും പൂജാരയുടെ(113) സെഞ്ചുറിയുടെയും ബലത്തിലാണ് ഇന്ത്യ 495 റണ്‍സെടുത്തത്.
രോഹിത്തിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ സെഞ്ചുറിയാണിത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്മാരായ മുഹമ്മദ് അസ്ഹറുദീനും സൗരവ് ഗാംഗുലിക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന താരമാണ് രോഹിത്. വിരാട് കോഹ്ലി 57 റണ്‍സെടുത്തു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ വെസ്റ്റിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്സ് ഒന്നിന് 24 എന്ന നിലയില്‍ പുരോഗമിക്കുകയാണ്.
സ്ക്കോര്‍- വെസ്റ്റിന്‍ഡീസ്:182 & 24/1
ഇന്ത്യ: 495
പ്രതികരിക്കാൻ ഇവിടെ എഴുതുക: