വാഷിംഗ്ടണ്‍: സൈബര്‍ ലോകത്തെ കുറ്റകൃത്യങ്ങളും ചൂഷണങ്ങളും തടയുക എന്ന ലക്ഷ്യത്തോടെ മൈക്രോ സോഫ്റ്റിന്റെ സൈബര്‍ െ്രെകം സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. കന്പ്യൂട്ടറുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകള്‍, വൈറസുകള്‍, ഇന്റര്‍നെറ്റില്‍ കുട്ടികള്‍ക്കു നേരെയുണ്ടാവുന്ന ചൂഷണങ്ങള്‍ എന്നിവ തടയുക എന്നതാണ് ക്രൈം സെന്ററിന്റെ ലക്ഷ്യം.
അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ സുഗമമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മൈക്രോസോഫ്റ്റ് വക്താവ് ഡേവിഡ് ഫിന് അറിയിച്ചു. വാഷിംഗ്ടണിലെ മൈക്രോസോഫ്റ്റ് ക്യാംപസിലാണ് െ്രെകം സെന്ററിന്റെ ആസ്ഥാനം.
സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ മൈക്രോസോഫ്റ്റിന്റെ ക്രൈം സെന്റര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: