ന്യൂദല്‍ഹി: വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും സച്ചിന് ബിസിസിഐയുടെ എ ഗ്രേഡ് കളിക്കാരുടെ പട്ടികയില്‍. അതേസമയം കരാറില്‍ നിന്ന് മുതിര്‍ന്ന കളിക്കാരായ സേവാഗ്, സഹീര്‍, ഹര്ഭജന് എന്നിവരെ ഒഴിവാക്കി. വര്‍ഷം ഒരു കോടി രൂപ പ്രതിഫലം ലഭിക്കുന്ന എ ഗ്രേഡില്‍ സുരേഷ് റെയ്നയെ ഉള്‍പ്പെടുത്തി. ക്യാപ്റ്റന്‍ ധോണി, വിരാട് കോഹ്ലി, ആര്. അശ്വിന് എന്നിവരാണ് സച്ചിനും റെയ്നക്കും പുറമെ ഒരു കോടിരൂപയുടെ എ ഗ്രേഡ് കളിക്കാരുടെ പട്ടികയിലുള്ളത്. ആകെ 25 കളിക്കാരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
യുവരാജിനെയും ഗംഭീറിനെയും 50 ലക്ഷം രൂപയുടെ ബി ഗ്രേഡിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്. പ്രഗ്യാന്‍, ഓജ, ഇഷാന്ത് ശര്‍മ്മ, മുരളി വിജയ്, ശിഖര്‍ ധവാന്, ഉമേഷ് യാദവ്, ചേതേശ്വര്‍ പൂജാര, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, രോഹിത് ശര്‍മ്മ എന്നിവരാണ് ബി ഗ്രേഡിലുള്ള മറ്റ് കളിക്കാര്‍. 25 ലക്ഷം രൂപ പ്രതിഫലം ലഭിക്കുന്ന സി ഗ്രേഡ് പട്ടികയില്‍ ദിനേഷ് കാര്‍ത്തിക്, അമിത് ശര്‍മ, വൃദ്ധിമാന്‍ സാഹ, അജന്‍ക്യ രഹാനെ, അമ്പാട്ടി റായിഡു, വിനയ് കുമാര്‍, മുഹമ്മദ് ഷാമി, ജയദേവ് ഉനദ്കദ്, മോഹിത് ശര്‍മ എന്നിവരാണുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച സച്ചിന് അവസാന ടെസ്റ്റ് മത്സരത്തില്‍ കളിക്കുന്ന അവസരത്തിലാണ് ബിസിസിഐയുടെ പട്ടിക പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: