ആലുവ: ജോലിയെടുത്തിന്റെ കൂലിയഥാസമയം നല്കാതിരുന്നതിന്റെ പേരില്‍ ആത്മഹത്യചെയ്ത ആലുവനഗരസഭയിലെ താല്‍ക്കാലിക ശുചീകരണതൊഴിലാളി അറുമുഖന്റെ മരണം മുതലെടുത്ത് പണമുണ്ടാക്കാനും പത്രലേഖകന്റെ മറവില്‍ ശ്രമം അറുമുഖന്റെ മരണവാര്‍ത്ത ചാനലുകളിലും മറ്റും നല്ലരീതിയില്‍ കൊടുക്കാനെന്ന പേരിലാണ് ആലുവായിലെ ഒരു പ്രദേശിക ചാനലിന്റെ പേരില്‍ അറുമുഖന്റെ ബന്ധുവില്‍നിന്നും രണ്ടായിരം രൂപ ഒരാള്‍ കൈപ്പറ്റിയത്.
സംഭവത്തെക്കുറിച്ച് ആലുവ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിനിടെ സംഭവത്തില്പ്പെട്ടയാളെ രക്ഷപ്പെടുത്താനും ചില പത്രലേഖകര്‍ തന്നെ മുന്‍നിരയിലുമുണ്ട്. നിലവിലില്ലാത്ത പത്രങ്ങളുടെ പേരില്‍ വരെ ആലുവയില്‍ വ്യാജപത്രപ്രവര്ത്തകര് ഏറെയുണ്ട് ഇത് പോലീസിനും തലവേദനയായിരിക്കുകയാണ്. ഏതെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഇവര്‍ ഓടിയെത്തി വിവരങ്ങള്‍ ശേഖരിച്ച് പിന്നീട് ബ്ലാക്ക്മെയിലിങ്ങും മറ്റും നടത്തി പണം പിടുങ്ങുകയാണ് ചെയ്യുന്നത്.
ക്യാമറകള്‍ മറയാക്കിയാണ് പ്രധാനമായും വ്യാജ പത്രപ്രവര്‍ത്തകര്‍ സജീവമായുള്ളത്. പബ്ലിക്റിലേഷന്‍സ് വിഭാഗവുമായി ബന്ധപ്പെട്ട് വ്യാജന്മാരെ പിടികൂടുന്നതിന് നടപടി സ്വീകരിക്കാനാണ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ തിരുമാനം.
ഇതിനായി ഉന്നതങ്ങളിലേക്ക് റിപ്പോര്‍ട് നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് ഉന്നത പോലീസുദ്യോഗസ്ഥര്‍ അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ആലുവായിലെ ഒരു സാംസ്ക്കരിക സ്ഥാപനത്തിന്റെ പരിപാടിറിപ്പോര്ട്ട് ചെയ്യുന്നതിനും ഇത്തരത്തില്‍ പണം ആവശ്യപ്പെടുകയുണ്ടായി. ഇത് അംഗീകരിക്കാതിരുന്നപ്പോള്‍ മോശമായ വാര്‍ത്തനല്‍കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ വിവരവും രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: