മുംബൈ: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ധോണി നയിക്കുന്ന 15 അംഗ ടീമില്‍ മുംബൈയുടെ പേസ് ബൗളര്‍ ധവാല്‍ കുല്‍ക്കര്‍ണിയാണ് പുതുമുഖം. അതേസമയം ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ ദയനീയ പ്രകടനം പേസ്ബൗളര്‍മാരായ ഇഷാന്ത്ശര്മ്മക്കും വിനയ്കുമാറിനും പുറത്തേക്കുള്ള വഴി തെളിച്ചു. അതേസമയം ഫോമിലല്ലാത്ത യുവരാജ് സിംഗിനെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്.
ടീം: ധോണി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, യുവരാജ്സിംഗ്, സുരേഷ് റെയ്ന, രവീന്ദ്രജഡേജ, ആര്. അശ്വിന്, ഭുവനേശ്വര്‍കുമാര്‍, മുഹമ്മദ് ഷാമി, അമ്പാട്ടി റായിഡു, അമിത് മിശ്ര, ജയദേവ് ഉനദ്കത്, ധവാല്‍ കുല്‍ക്കര്‍ണി, മോഹിത്ശര്മ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: