മുണ്ടക്കയം: ഈരാറ്റുപ്പേട്ട ഉപജില്ല സ്കൂള്‍ കലോല്‍സവത്തിനു ഏന്തയാറ്റില്‍ വര്‍ണാഭമായ തുടക്കം. കലോല്‍സവം ഏന്തയാര്ജെ.ജെ.മര്‍ഫി ഹയര്‍ സെക്കല്ഡറി സ്കൂളില്‍ ഗവ.ചീഫ് വിപ്പ് പി.സി.ജോര്‍ജ് ഉദ്ഘാടനം ചെയ്തു.സ്കൂള്‍ മാനേജര്‍ മൈക്കിള്‍ കളളിവയലില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം.ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.ബ്ലോക് പഞ്ചായത്ത് അംഗം ഐഷാ ഉസ്മാന്,ടെസ്സിജോസ്,കെ.എന്‍ .വിനോദ്,കുസുമം മുരളി,സജി വര്‍ഗീസ്,ടി.വി.ജയമോഹന്,മേഴ്സി മാത്യു,അന്നമ്മജോസഫ് .ജോസ് കുര്യന്,പാനോഷ് മാത്യു,വര്‍ഗീസ് ഇ.ടി.തുടങ്ങിയവര്‍ സംസാരിച്ചു.ഉപജില്ലയിലെ എല്‍.പി.,യു.പി,ഹൈസ്കൂള്‍,ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പെട്ട 68 സകൂളുകളിലെ 2500ല്‍പരം കലാപ്രതിഭകള്‍ പങ്കെടുക്കും.ഏഴു സ്റ്റേജുകളിലായി 275ല്‍ പരം ഇനങ്ങളിലായിമല്സരങ്ങള് നടക്കും.
മേലുകാവ്: രാമപുരം ഉപജില്ലാ സ്കൂള്‍ കലോത്സവം സിഎംഎസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസിമോള് മാത്യൂസ് അധ്യക്ഷതവഹിച്ചു. അഡ്വ. ജോയി എബ്രഹാം എം.പി ഉദ്ഘാടനം ചെയ്തു. മുന്‍ സിഎസ്ഐ മോഡറേറ്റര്‍ ഡോ. കെ.ജെ ശാമുവേല്‍ അനുഗ്രഹപ്രഭാഷണം നടത്തി. ജോസ്ലിന് പി. ചാക്കോ സുവനീര്‍ പ്രകാശനം നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: