എരുമേലി: എം.ഇ.എസ് കോളേജിലെ എന്‍.എസ്.എസ് യൂണീറ്റിന്റെയും എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ പ്രക്യതി സൗഹൃദ ഉദ്യാനത്തിന്റേയും, പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍, കൗമാര പരിചരണം, വ്യദ്ധജന പരിപാലനം, സാന്ത്വന പരിചരണം എന്നീ ക്ലിനിക്കുകളുടെയും ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടക്കും. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ സന്തോഷ് അദ്യക്ഷത വഹിക്കും. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് വിശ്രമിക്കുന്നതിനായി പ്രത്യേകം തയാറാക്കുന്ന ഉദ്യാനത്തിന്റെ ഉദ്ഘാടനം ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ഇല്ലിക്കല്‍ നിര്‍വഹിക്കും. വെബ്സൈറ്റിന്റെയും രക്തദാദാക്കളുടെ ഡയറക്ടറിയുടെയും പ്രകാശനം ജില്ലാ പഞ്ചായത്തംഗം അഡ്വ; പി.എ സലീം നിര്‍വഹിക്കും. വൃദ്ധജന പരിപാലന ക്ലിനിക്കിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം പി.ജി പ്രകാശ് നിര്‍വഹിക്കും. കൗമാര പരിചരണ ക്ലിനിക്കിന്റെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എൈഷാ ഭായിയും, സ്വാന്തന പരിചരണ ക്ലിനിക്കിന്റെ ഉദ്ഘാടനം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ; എ. നിസാറും നിര്‍വഹിക്കുന്നതാണ്. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ രാഷ്ട്രിയ സാമൂഹ്യ നേതാക്കള്‍ ആശുപത്രി വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിബു ജയരാജ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.വി ജോയി എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: