കോട്ടയം: അഭിപ്രായ സര്‍വ്വേകളെ കോണ്‍ഗ്രസ് ഭയപ്പെടുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് പറഞ്ഞു. പൗരസ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും തമസ്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അഭിപ്രായ സര്‍വ്വേ നിരോധിക്കണമെന്ന കോണ്‍ഗ്രസ്സിന്റെ ആവശ്യം അടിയന്തിരാവസ്ഥക്കാലത്തെയാണ് അനുസ്മരിക്കുന്നതെന്നും വി. മുരളീധരന് പറഞ്ഞു. യുവമോര്‍ച്ച സംസ്ഥാനസമിതിയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനവിധിയെ തടസ്സപ്പെടുത്താന്‍ കോണ്‍ഗ്രസ്സിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. സുധീര്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ യുവമോര്‍ച്ച അഖിലേന്ത്യാ സെക്രട്ടറി വികാസ് റാവു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രകാശ് ബാബു, ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, സംസ്ഥാന സെക്രട്ടറി എന്‍.കെ നാരായണന് നമ്പൂതിരി, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. രതീഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: