വടയമ്പാടി: വിഎച്ച്പി സേവാ വിഭാഗം പ്രവര്‍ത്തകര്‍ക്കായുള്ള സംസ്ഥാന ശിബിരം വടയമ്പാടി പരമ ഭട്ടാര കേന്ദ്രീയ വിദ്യാലയത്തില്‍ ആരംഭിച്ചു. വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് ജസ്റ്റിസ് എം. രാമചന്ദ്രന്റെ അദ്ധ്യക്ഷതയില്‍, അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ പ്രഥമ പ്രിന്‍സിപ്പല്‍ ഡോ. വാസുദേവന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ഹിന്ദുപ്രാതിനിധ്യം താരതമ്യേന കുറവാണെന്നും അതിന് അടിയന്തര പരിഹാരം കാണേണ്ടതുണ്ടെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
വിഎച്ച്പി അഖില ഭാരതീയ സഹ സേവാ പ്രമുഖ് പ്രൊഫ. മധുകര്‍ റാവു ദീക്ഷിത്ത് മുഖ്യപ്രഭാഷണം നടത്തി. രാജ്യത്താകമാനം 212 സേവാ ട്രസ്റ്റുകളും 53,000 സേവാ സ്ഥാപനങ്ങളും വി.എച്ച്.പി. നടത്തിവരുന്നതായും സംഘടനയുടെ അന്‍പതാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി അടുത്ത വര്‍ഷം ഭാരതത്തിലെ മുഴുവന്‍ ഗ്രാമങ്ങളിലും സേവാപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കിയതായും അദ്ദേഹം പറഞ്ഞു. സേവനം നമ്മുടെ ധര്മ്മായി കാണണമെന്ന് അദ്ദേഹം പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു.
ശിബിരത്തില്‍ പ്രശാന്താനന്ദ സ്വാമികള്‍, കെ. കൃഷ്ണകുമാര്‍, സംസ്ഥാന അദ്ധ്യക്ഷന്‍ ഭാസ്കരന്, ഡോ. മല്ലിക, സംസ്ഥാന ട്രഷറര്‍ കെ.പി. നാരായണന്, സേവാപ്രമുഖ് കെ. രാധാകൃഷ്ണന്, സ്വാഗതസംഘം അദ്ധ്യക്ഷന്‍ സി. ശ്രീനി തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ക്ലാസ്സുകള്‍ തുടര്‍ന്ന് നടത്തി. ശിബിരം ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: