പള്ളുരുത്തി: പള്ളുരുത്തിയില്‍ വിവിധ ക്രിമിനല്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ ഒരിടവേളയ്ക്കുശേഷം വീണ്ടും തലപൊക്കുന്നു. കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് അക്രമിസംഘങ്ങള്‍ ഇവിടെ തഴച്ചുവളരുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
അന്തര്‍ സംസ്ഥാന ഗുണ്ടാസംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്ന വന്‍ അക്രമിസംഘങ്ങളുടെ തലവന്മാരും പള്ളുരുത്തിയിലെ പല ക്വട്ടേഷന്‍ സംഘത്തിലവന്മാരുമായും ബന്ധപ്പെട്ട് വരുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. കൊള്ളപ്പലിശക്കാരേയും മയക്കുമരുന്ന് സംഘങ്ങളേയും സംരക്ഷിക്കുന്ന കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ നിലപാടും പ്രദേശത്ത് സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കുകയാണ്.
പള്ളുരുത്തിയിലെ ഉള്‍നാടന്‍ കായലോര മേഖലകളില്‍ മയക്കുമരുന്ന് സംഘങ്ങള്‍ വിദ്യാര്‍ത്ഥികളെ തോണിയില്‍ കയറ്റി നടുക്കായലില്‍ എത്തിച്ച് മയക്കുമരുന്ന് കുത്തിവെപ്പ് നടത്തിവരുന്നതായും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. മയക്കുമരുന്ന് കുത്തിവെച്ചതിനുശേഷം നടുക്കായലില്നിന്നും കരയിലേക്ക് നീന്തിക്കുന്നതായും ഇവര്‍ പറയുന്നു. വളരെ വേഗത്തില്‍ ലഹരി ലഭിക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നതത്രെ. വിദ്യാര്‍ത്ഥികളാണ് ഇവരുടെ സംഘങ്ങളിലെ പ്രധാന ഇരകള്‍. 200-500 രൂപവരെ വിവിധ ഇഞ്ചക്ഷനുകള്‍ക്ക് ഈടാക്കിയാണ് ഇവര്‍ മയക്കുമരുന്ന് വിപണനം നടത്തുന്നത്.
പള്ളുരുത്തിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നടന്നിട്ടുള്ള വന്‍ മോഷണങ്ങള്ക്കുവരെ തുമ്പുണ്ടാക്കുന്നതിന് പോലീസിന് കഴിഞ്ഞിട്ടില്ല. ഇത്തരം കേസുകള്‍ പുനരന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. മയക്കുമരുന്ന് സംഘങ്ങളും അക്രമികളും തമ്പടിക്കുന്ന സ്ഥലങ്ങളില്‍ പോലീസ് പട്രോളിംഗ് ഊര്‍ജിതമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. മയക്കുമരുന്ന് സംഘത്തെ തടഞ്ഞുവെച്ചശേഷം പോലീസിനെ ഏല്‍പ്പിച്ച പഷ്ണിത്തോട് ഭാഗത്തെ യുവാക്കളെ മയക്കുമരുന്ന് സംഘം കഴിഞ്ഞദിവസം വീടുകയറി ആക്രമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: