കോഴിക്കോട്: യുവാവിനെയും യുവതിയെയും തട്ടിക്കൊണ്ടുപോയി അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിംരാജിനെതിരായി പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സലിംരാജും സംഘവും കോഴിക്കോട്ട് കരിക്കാംകുളത്ത്വെച്ച് സെപ്റ്റംബര്‍ 10ന് യുവാവിനെ നടുറോഡില്‍ മര്‍ദിച്ച് തട്ടിക്കൊണ്ടുപോയി ജീവഹാനി വരുത്താന്‍ ശ്രമിച്ചതായാണ് ചേവായൂര്‍ പൊലീസെടുത്ത കേസ്.
വിസതട്ടിപ്പ് കേസില്‍ പിടികിട്ടാപുള്ളിയായ ഓച്ചിറ കടാശ്ശേരി സ്വദേശി റിജു ഇബ്രാഹിംകുട്ടി എന്ന റാഫി (28), കുലശേഖരപുരം യൂത്ത്കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇര്‍ഷാദ് (24), യൂത്ത് കോണ്‍ഗ്രസ് കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടറി ജുനൈദ് (30), കാര്‍ ഡ്രൈവര്‍ സിദ്ദിഖ് (37), ഓച്ചിറ സ്വദേശികളായ ഷംനാദ് (29), സത്താര്‍ (37) എന്നിവരാണ് സലിംരാജിനൊപ്പം പിടിയിലായത്.
സലിംരാജിനടക്കം എല്ലാവര്ക്കും കോടതി ജാമ്യം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: