തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനെ താക്കീത് ചെയ്യാന്‍ നിയമസഭാ പ്രിവിലേജ് ആന്‍ഡ് എത്തിക്സ് കമ്മറ്റിയുടെ ശിപാര്‍ശ. ജെഎസ്എസ് നേതാവ് ഗൗരിയമ്മയ്ക്കെതിരേ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനയുടെ പേരിലാണ് നടപടി.
അതേസമയം പി.സി ജോര്‍ജിനെ താക്കീത് ചെയ്താല്‍ മാത്രം പോരെന്നും അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ കെ.മുരളീധരന് അധ്യക്ഷനായ സമിതി അത് അംഗീകരിച്ചില്ല. ഗൗരിയമ്മ 95 വയസു കഴിഞ്ഞ വൃദ്ധയെന്നാണെന്നായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം.
ടി.വി.തോമസിന് നാടുനീളെ മക്കളുണ്ടായിരുന്നു. അതുപോലെ പി.സി.ജോര്‍ജിനില്ല. ഗൗരിയമ്മയ്ക്ക് പണ്ടുമുതലേ വൈരാഗ്യമാണെന്നും ജോര്‍ജ് പറഞ്ഞിരുന്നു. ജോര്‍ജിന്റെ ഈ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് സമിതി ജോര്‍ജില്‍ നിന്ന് വിശദീകരണം തേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: