തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയില്‍ യുജിസിയുടെ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി നിയമനങ്ങള്‍ക്ക് സാധുത നല്കാന് നീക്കം നടക്കുന്നു.
നെറ്റ് പരീക്ഷയില്‍ പാസാകാത്തവരുടേയും നിയമനങ്ങള്‍ക്ക് സാധുത നല്‍കാനാണ് നീക്കം.
2010ല്‍ പുറത്തിറങ്ങിയ യുജിസി ചട്ടമനുസരിച്ച് നെറ്റ് പരീക്ഷ പാസായവര്‍ക്ക് മാത്രമേ സര്‍വകലാശാലകളില്‍ നിയമനം നല്‍കാവൂ എന്നാണ്.
എന്നാല്‍ ഈ ചട്ടം മറികടന്ന് ഇതു സംബന്ധിച്ച കാര്യം ഇന്നു ചേരുന്ന അക്കാദമിക്ക് കൗണ്‍സിലിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തി.
കൗണ്‍സിലിന്റെ 52ാംമത്തെ അജണ്ടയായാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരള സര്‍വകലാശാലയിലെ നിയമനം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഏഴ് കേസുകള്‍ നിലവിലുണ്ട്.
സോഷ്യോളജി, ഡെമോഗ്രഫി തുടങ്ങിയ വിഭാഗങ്ങളിലാണ് അനധികൃതമായി നിയമനം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: