ന്യൂദല്‍ഹി: ഡീസല്‍ വിലയിലെ പ്രതിമാസ വര്‍ദ്ധന 50 പൈസയില്‍ നിന്നും ഒരു രൂപയാക്കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം ഒരുങ്ങുന്നു. ഒരു ലിറ്റര്‍ എണ്ണ വില്ക്കുമ്പോള് ഉണ്ടാകുന്ന നഷ്ടം 11 രൂപ കടന്നുവെന്ന എണ്ണക്കമ്പനികളുടെ അറിയിപ്പിനെ തുടര്‍ന്നാണിത്. പാചകവാതക സിലിണ്ടറിന് പത്ത് രൂപ കൂട്ടാനും ആലോചനയുണ്ട്.
പാചകവാതകത്തിന് നിലവില്‍ 550 രൂപയാണ് സബ്സിഡിയായി നല്‍കുന്നത്. ഡീസലിനും പാചകവാതകത്തിനും സബ്സിഡി നല്‍കുന്നതിലൂടെ സര്‍ക്കാരിന് ഉണ്ടാകുന്ന അധികബാധ്യത കുറയ്കുന്നതിന് വേണ്ടിയാണ് വില വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദേശം. അടുത്തിടെ പെട്രോളിയം മന്ത്രാലത്തിന് നല്കിയ റിപ്പോര്‍ട്ടില്‍ സബ്സിഡി നല്‍കുന്നത് കുറയ്ക്കണമെന്നാണ് പരീഖ് കമ്മിറ്റി നിര്‍ദേശിച്ചത്.
എണ്ണ സബ്സിഡി ധനക്കമ്മി കൂട്ടുമെന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെയും നിലപാട്. എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ എണ്ണ വില വര്‍ദ്ധനയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന കാര്യത്തില്‍ സംശയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: