കൊച്ചി: ഫസല്‍ വധക്കേസില്‍ സിപിഐഎം നേതാക്കന്മാരായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഹൈക്കോടതി ഉപാധിയോടെ ജാമ്യം അനുവദിച്ചു.
എറണാകുളം ജില്ല വിട്ടുപോകരുതെന്ന ഉപാധിയോടെയാണ് ജാമ്യം. ഫസല്‍ വധത്തിന്റെ ഗൂഢാലോചനയില്‍ രാജനും ചന്ദ്രശേഖരനും പങ്കുണ്ടെന്ന് സിബിഐ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
2006 ഒക്ടോബര്‍ 22നാണ് എന്‍ഡിഎഫ് പ്രവര്‍ത്തകനായ മുഹമ്മദ് ഫസല്‍ തലശ്ശേരി മാടപ്പീടികയ്ക്ക് സമീപം വെട്ടേറ്റുമരിച്ചത്. സിപിഎം പ്രവര്‍ത്തകനായ ഫസല്‍ എന്‍ഡിഎഫിലേക്ക് മാറിയതിനെ തുടര്‍ന്നാണ് വധിച്ചതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
കേസില്‍ യഥാക്രമം ഏഴും എട്ടും പ്രതികളാണ് കാരായി രാജനും കാരായി ചന്ദ്രശേഖരനും. തലശ്ശേരി സിപിഐഎം ഏരിയ സെക്രട്ടറി ആയിരുന്നു കാരായി രാജന്. തലശ്ശേരി തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയായിരുന്നു കാരായി ചന്ദ്രശേഖരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: