കാസര്‍കോട്: കാസര്‍കോട് ഗവ.കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും എംഎസ്എഫ് അക്രമം. അക്രമത്തില്‍ നാല് എബിവിപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മൂന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥിയും ചെമ്മനാട്ടെ ശ്രീജിത്തി(22)നെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്കും നെഞ്ചിനും പരിക്കേറ്റ രണ്ടാം വര്‍ഷ ഇക്കണോമിക്സ് വിദ്യാര്‍ത്ഥി കുട്ലുവിലെ ശ്രീനാഥ് (19), മൂന്നാംവര്‍ഷ കന്നട വിദ്യാര്‍ത്ഥി മുള്ളേരിയയിലെ പ്രകാശ് (21), രണ്ടാം വര്‍ഷ ഫിസിക്സ് വിദ്യാര്‍ത്ഥി പരവനടുക്കത്തെ ശ്രീനി (19) എന്നിവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ശ്രീജിത്തിണ്റ്റെ പരിക്ക് സാരമുള്ളതായതിനാലാണ് മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ എബിവിപി കാസര്‍കോട് നഗര്‍ പ്രസിഡണ്ട് പ്രദീഷ്കുമാറിനെ ഇരുപതോളം വരുന്ന എംഎസ്എഫ് പ്രവര്‍ത്തകര്‍ സംഘടനാ വിരോധത്തിണ്റ്റെ പേരില്‍ അക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഈ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ രാവിലെ കോളേജില്‍ പഠിപ്പ് മുടക്കി എബിവിപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തുമ്പോള്‍ സംഘടിച്ചെത്തിയ അന്‍പതോളം വരുന്ന എംഎസ്എഫുകാര്‍ മാരകായുധങ്ങളുമായി എത്തി അക്രമിക്കുകയായിരുന്നു. വളരെ ആസൂത്രിതമായ അക്രമമാണ് ഇന്നലെ കാമ്പസില്‍ കണ്ടത്. രാവിലെ തന്നെ കാമ്പസിനകത്തേക്ക് മാരകായുധങ്ങളായ കമ്പിപ്പാര, സൈക്കിള്‍ ചെയിന്‍, ആണി തറപ്പിച്ച റീപ്പര്‍ എന്നിവയുമായി ഓംനി വാനിലാണ് എംഎസ്എഫുകാര്‍ എത്തിയത്. പ്രകടനം ആരംഭിച്ച ഉടന്‍ തന്നെ വാനില്‍ കരുതിയിരുന്ന മാരകായുധങ്ങളുമായി പ്രകടനത്തിലേക്ക് ചാടി വീഴുകയായിരുന്നു. വിദ്യാര്‍ത്ഥിനികളേയും പ്രവര്‍ത്തകരേയും ഭീഷണിപ്പെടുത്തി അസഭ്യം പറഞ്ഞ് നേതാക്കളെ തിരഞ്ഞുപിടിച്ചായിരുന്നു അക്രമം. എംഎസ്എഫുകാരായ ഉനൈസ്, മുഷിത്, നിസാം, ഹര്‍ഷാദ്, നവാസ്, ആഷസ്, യാസര്‍ അറാഫത്ത്, നൈമു, കബീര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അക്രമം നടന്നത്. അധ്യായന വര്‍ഷത്തിണ്റ്റെ ആരംഭത്തില്‍ തന്നെ ശക്തമായ സംഘടനാ പ്രവര്‍ത്തനമാണ് എബിവിപി കാമ്പസില്‍ കാഴ്ചവെച്ചത്. ഇതില്‍ വിറളിപൂണ്ട എംഎസ്എഫും ക്യാമ്പസ്ഫ്രണ്ടും ചേര്‍ന്ന് നിരന്തരം എബിവിപി പ്രവര്‍ത്തകരെ മര്‍ദ്ദിക്കുക പതിവായിരുന്നു. ഭരണകക്ഷി നേതാക്കളുടെ അറിവോടും പിന്ബലത്തോടും കൂടിയാണ് അക്രമങ്ങള്‍ അഴിച്ചുവിട്ടിരുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഗവ.കോളേജ് ഒരാഴ്ചത്തേക്ക് അടച്ചിട്ടു. അക്രമം നടത്തിയവര്‍ക്കെതിരെ വധശ്രമത്തിന് ടൗണ്‍പോലീസ് കേസെടുത്തു. എംഎസ്എഫുകാരായ ചെര്‍ക്കളയിലെ നിസാമുദ്ദീന്‍ (൨൦), മല്ലത്തെ മുന്‍ഷിദ് (൨൦) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന എബിവിപി പ്രവര്‍ത്തകരെ ബിജെപി നേതാക്കളായ അഡ്വ.കെ.ശ്രീകാന്ത്, പി.രമേഷ്, പ്രമീള.സി.നായക്, നഞ്ചില്‍ കുഞ്ഞിരാമന്, രാമപ്പ മഞ്ചേശ്വരം, പി.ആര്.സുനില്‍, എസ്.കുമാര്‍, കെ.ടി.ജയറാം, എബിവിപി ജില്ലാ കണ്‍വീനര്‍ ഇ.നിഥീഷ്, ജോ.കണ്‍വീനര്‍ പി.വി.രതീഷ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
ഇന്ന് കോളേജുകളില്‍ എബിവിപി വിദ്യാഭ്യാസ ബന്ദ് നടത്തും
കാസര്‍കോട്: കാസര്‍കോട് ഗവ.കോളേജിലെ എബിവിപി പ്രവര്‍ത്തകരായ ശ്രീജിത്ത്, ശ്രീനാഥ്, ശ്രീനി, പ്രകാശന് എന്നിവരെ ഒരു സംഘം എംഎസ്എഫുകാര്‍ അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ കോളേജുകളില്‍ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് എബിവിപി ജില്ലാ കണ്‍വീനര്‍ ഇ.നിഥീഷ് അറിയിച്ചു. സ്കൂളുകളില്‍ പ്രതിഷേധ പ്രകടനവും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: