തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്നത് ചിലരുടെ മോഹം മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 2011 മെയ് 18 ന് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ ഇടതുപക്ഷം പറയുന്നതാണ് സര്‍ക്കാരിനെ താഴയിടുമെന്ന്. പക്ഷെ ഇതുവരെ ഒന്നും സംഭവിച്ചില്ല. ഇനി ഒന്നും സംഭവിക്കില്ല.
സര്‍ക്കാരിന് ഒരു ഭീഷണിയുമില്ലെന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എ.കെ ആന്റണി മന്ത്രിസഭയെ ആരും മറിച്ചിട്ടിട്ടില്ല. ആന്റണി മാറണമെന്ന് ഒരു എംഎല്‍എ പോലും പറഞ്ഞിട്ടില്ല. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം എല്ലാവര്ക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിണറായി പാര്‍ലമെന്ററി രംഗത്ത് മടങ്ങിയെത്തണോയെന്ന് അവരുടെ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നല്ല വിജയം നേടാന്‍ സാധിക്കുമെന്നും ജനവികാരം അതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലാവ്ലിന് കേസ് സംബന്ധിച്ച കോടതി വിധിയെ വിമര്‍ശിക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജുഡീഷ്യറിയോട് ബഹുമാനം മാത്രമേയുള്ളൂ. ലാവ്ലിനിലെ കോടതിവിധിയുടെ സാങ്കേതികത്വത്തിലേക്ക് കടക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: