പെരുമ്പാവൂര്‍: രായമംഗലം പഞ്ചായത്തിലെ പീച്ചനാംമുകളില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷത്തില്‍ പ്ലൈവുഡ് കമ്പനി ഉടമകള്‍ക്ക് വേണ്ടി രംഗത്ത് വന്നത് മത തീവ്രവാദികളെന്ന് സൂചന ലഭിച്ചു. ഇവരുടെ ആക്രമണത്തിലാണ് സമീപ വാസികള്‍ക്ക് പരിക്കേറ്റതെന്നും പരിസ്ഥിതി സംരക്ഷണ കര്‍മ്മ സമിതി കേന്ദ്രസമിതി ചെര്‍മാന്‍ വര്‍ഗീസ് പുല്ലുവഴി പറഞ്ഞു. തിങ്കളാഴ്ചയുണ്ടായ ആക്രമണത്തില്‍ നാട്ടുകാരായ പുത്തന്‍ പുരയില്‍ കാര്‍ത്യായിനി, മാലിക്കുടിയില്‍ ജിസ്സ് തൃശ്ശമംഗലം രാജു, പടിക്കകുടിയില് മാത്യു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
തിങ്കളാഴ്ച നൂറോളം ആളുകളുമായാണ് ഉടമ യന്ത്രങ്ങങ്ങള് സ്ഥാപിക്കുന്നതിനെത്തിയത്. ഇതിനെ ചോദ്യം ചെയ്തപ്പോഴാണ് പരിസരവാസികളെ ഇവര്‍ മര്‍ദ്ദിച്ചത്. തൊഴിലാളികളുടെ വേഷത്തിലെത്തിയത് ചില മത തീവ്രവാദികളാണെന്നാണ് കര്‍മ്മസമിതി ആരോപിക്കുന്നത്. കമ്പനി വളപ്പിനുള്ളില്‍ രാവിലെ എത്തിച്ചേര്‍ന്ന ഇവര്‍ രണ്ട് പ്രാവശ്യം നാട്ടുകാരെ ആക്രമിച്ചതായും കര്‍മ്മസമിതി ഭാരവാഹികള്‍ ആരോപിച്ചു.
കമ്പനിക്കുള്ളില്‍ മാരകായുധങ്ങളുമായി ഇവര്‍ ഒലിച്ചിരിക്കുകയായിരുന്നു. നാട്ടുകാര്‍ സംഘടിച്ചതിനെ തുടര്‍ന്ന് പോലീസെത്തി അക്രമികളെ കമ്പനിയില്‍ നിന്ന് പുറത്തിറക്കി വിടുകയായിരുന്നുവെന്നും വര്‍ഗ്ഗീസ് പുല്ലുവഴി പറഞ്ഞു. തീവ്രവാദ പ്രസ്ഥാനങ്ങളുടെ പിന്‍ബലത്തില്‍ നാട്ടുകാരെ തല്ലിതകര്ക്കുന്നതിനുള്ള ശ്രമമാണ് കമ്പനി ഉടമ നടത്തുന്നത്. ഇത്തരത്തില്‍ കമ്പനി പ്രവര്‍ത്തനം മുന്നോട്ടുപോകുന്നതിന് അനുവദിക്കില്ലെന്നും വര്‍ഗീസ് പുല്ലുവഴി കൂട്ടിച്ചേര്‍ത്തു.
പീച്ചനാംമുകള്‍ പ്രദേശം വിവിധ മതവിഭാഗത്തിലുള്ളവര്‍ സൗഹാര്‍ദ്ദമായി കഴിയുന്ന സ്ഥലമാണ്. ഇവിടത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതിനുള്ള ശ്രമമാണ് തീവ്രവാദ സംഘടനകള്‍ ചെയ്യുന്നത്. ഈ നീക്കത്തിന് എന്ത് വിലകൊടുത്തും തിരിച്ചടി നല്‍കുമെന്ന് കര്‍മ്മസമിതി യോഗത്തില്‍ പങ്കെടുത്ത പി.രാമചന്ദ്രന് നായര്‍, ബെന്നിവര്‍ഗ്ഗീസ്, കെ.ഡി.രാജേഷ്, കെ.ടി.അനീഷ്, കെ.കെ.വര്‍ഗീസ്, കെ.ആര്.നാരായണപിള്ള, കെ.ഇ.പൗലോസ്, എം.വി.ജോണി, പി.വി.ചെറിയാന്, ബിനു പി.ആര് തുടങ്ങിയവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: