തിരുവനന്തപുരം: കൊല്ലത്ത് പൊതുവേദിയില്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ പരാതി പിന്‍വലിച്ചത് എന്തുകൊണ്ടാണെന്ന് നടി ശ്വേതാ മേനോന് വിശദീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ആവശ്യപ്പെട്ടു.
എന്‍.പീതാംബരക്കുറുപ്പ് എം.പി അപമാനിച്ചതായി ശ്വേതാ മേനോന് കഴിഞ്ഞ ദിവസം പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ അതിന് പിന്നാലെ പരാതി പിന്‍വലിക്കുകയാണെന്ന് ശ്വേത ഇ-മെയില്‍ സന്ദേശത്തിലൂടെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. വ്യക്തിപരമായും പരസ്യമായും പീതാംബരക്കുറുപ്പ് ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് പരാതി പിന്‍വലിക്കുന്നതെന്നും കുറുപ്പിന്റെ പ്രായത്തെ മാനിച്ചാണ് പരാതി പിന്‍വലിച്ചതെന്നും ശ്വേത വ്യക്തമാക്കി.
ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി നല്കിയ പരാതിയിലാണ് പോലീസ് ശ്വേതയുടെ മൊഴിയെടുത്തത്. അതേസമയം കേസിന്റെ എഫ്ഐആര്‍ ഡിവൈഎഫ്ഐയ്ക്ക് നല്‍കാനാവില്ലെന്ന് കൊല്ലം ഈസ്റ്റ് പോലീസ് രേഖാമൂലം അറിയിച്ചു. എഫ്ഐആര്‍ നല്‍കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: