കല്‍പ്പറ്റ : അമ്പലവയല്‍ ആനപ്പാറ മാളികയില്‍ അമ്മയേയും നവജാത ശിശുവിനേയും മരിച്ചനിലയില്‍ കണ്ടെത്തി. അമ്പലവയല്‍ പുളിക്കല്‍മഠത്തില്‍ അജയ്കുമാറിന്റെ ഭാര്യ കല(35)യും ഇരുപത്തിമൂന്ന് ദിവസം പ്രായമുള്ള മകളുമാണ് മരിച്ചത്. കലയെ വീടിനകത്തെ കുളിമുറിയിലെ വെന്റിലേറ്ററില്‍ തൂങ്ങി മരിച്ചനിലയിലും മകളെ കിടക്കയിലുമാണ് മരിച്ചനിലയില്‍ കണ്ടത്.
കല്‍പ്പറ്റ എമ്പ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ക്ലാര്‍ക്കാണ് മരിച്ച കല. ജില്ലാ സഹകരണ ബാങ്കിന്റെ ചുണ്ടേല്‍ ബ്രാഞ്ച് സെക്രട്ടറിയാണ് അജയ്കുമാര്‍. മരണകാരണം വ്യക്തമല്ല. ഇന്നലെ പുലര്‍ച്ചെ കുട്ടിക്ക് പാല്കൊടുക്കാന് എഴുന്നേറ്റതിന് ശേഷമാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. അമ്പലവയല്‍ പൊലീസ് അന്വേഷണം തുടങ്ങി. പ്രസവത്തിന് ശേഷം പുളിക്കല്മഠത്തിലെ സ്വന്തം വീട്ടിലായിരുന്നു കലയുടെ താമസം. 11 വയസുള്ള മറ്റൊരു മകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: