തിരുവനന്തപുരം: സംസ്ഥാന വിജിലന്‍സ് വിഭാഗം അനേ്വഷിച്ചുവരുന്ന സ്റ്റേറ്റ് ഡാറ്റാസെന്ററുമായി ബന്ധപ്പെട്ട കേസുകളുടെ തുടരനേ്വഷണം സിബിഐക്ക് കൈമാറി സര്‍ക്കാര്‍ വിജ്ഞാപമായി.
ടി.ജി. നന്ദകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്, സ്റ്റേറ്റ് ഡാറ്റാ സെന്റര്‍ നടത്തിപ്പിന്റെ ചുമതല റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് നല്‍കിയത്, ഇതുമായി ബന്ധപ്പെട്ട ടെണ്ടര്‍ നടപടികള്‍ എന്നിവയെ സംബന്ധിച്ച വിജിലന്‍സ് കേസുകളാണ് സെക്ഷന്‍ 6 ഡല്‍ഹി സ്പെഷ്യല്‍ പോലീസ് (1946 ലെ കേന്ദ്ര ആക്ട് 25) പ്രകാരം സിബിഐക്ക് കൈമാറുന്നത്. വിജ്ഞാപനം കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: