കൊച്ചി: പുതുതലമുറ രാഷ്ട്രധര്‍മ്മം മറക്കുന്നുവെന്ന് ജസ്റ്റിസ് സി.ടി. രവികുമാര്‍. എല്ലാവര്ക്കും രാഷ്ട്രത്തോട് ചില ധര്‍മ്മങ്ങളുണ്ട്. എന്നാല്‍ പലരും ആ കടമ നിറവേറ്റുന്നില്ല. സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടിയാണ് എല്ലാവരും പോരാടുന്നത്. അവനവന്റെ കടമകള്‍ നിര്വ്വഹിച്ചില്ലെങ്കില് രാഷ്ട്രപുരോഗതി ഉണ്ടാകില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. രാഷ്ട്രധര്‍മ്മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ എളമക്കര മാധവനിവാസില്‍ സംഘടിപ്പ ദീപാവലി കുടുംബസംഗമത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതു തരത്തിലുള്ള കൂട്ടായ്മകളും ആകട്ടെ, അതൊക്കെ പൂര്‍ണ്ണ വിജയത്തിലെത്താത്തത് എന്തുകൊണ്ടാണെന്ന് നാം ചിന്തിക്കണം. നമ്മുടെ ഓരോരുത്തരുടേയും മാനസികാവസ്ഥയാണ് ഇതിനൊക്കെ കാരണം. സമൂഹത്തിന് വേണ്ടി ചിന്തിക്കാതെ. നമ്മെക്കുറിച്ച് മാത്രം എന്ന ചിന്താഗതിയാണ് ഈ പരാജയങ്ങള്‍ക്കൊക്കെ കാരണം. ഈ ചിന്താഗതി മാറ്റി രാഷ്ട്രത്തിന്റെ ഉന്നതിക്കുവേണ്ടി പ്രവര്‍ത്തിക്കുമ്പോഴാണ് ഓരോ കൂട്ടായ്മകളും വിജയിക്കുകയെന്നും ജസ്റ്റിസ് പറഞ്ഞു. അവനവന്റെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ മറന്ന് സമൂഹത്തിന് വേണ്ടി ചിന്തിക്കണം. നമ്മെക്കുറിച്ച് മാത്രമല്ലാതെ, നമ്മുടെ കൂടെ നില്‍ക്കുന്നവരെക്കുറിച്ചും ഓരോ കുടുംബസംഗമങ്ങളില്‍ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മാത്രമേ ഇത്തരം കുടുംബസംഗമങ്ങള്‍ക്ക് അര്‍ത്ഥമുണ്ടാകുകയുള്ളൂ. ബന്ധങ്ങള്‍ നഷ്ടപ്പെടുന്നിടത്താണ് ധര്‍മ്മച്യുതി സംഭവിക്കുന്നത്. അമ്മ, അച്ഛന്. ഗുരുക്കന്മാര് എന്നിവരോടുള്ള ബന്ധം മറക്കുന്നതാണ് ഇന്ന് പല പ്രശ്നങ്ങളും ഉണ്ടാകുന്നതിന് കാരണമെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അവനവന്റെ കടമകള്‍ മറക്കുമ്പോഴാണ് മോശം പ്രവൃത്തികള്‍ ചെയ്യാന്‍ ഓരോരുത്തരേയും പ്രേരിപ്പിക്കുന്നത്. കുടുംബത്തോട് ധര്‍മ്മം ഉണ്ടായെങ്കില്‍ മാത്രമേ, രാജ്യത്തിനോട് ധര്‍മ്മം ഉണ്ടാകുകയുള്ളൂ. ഇനിയുള്ള ദിനങ്ങളില്‍ രാജ്യത്തിനുവേണ്ടി ധര്‍മ്മം നിറവേറ്റുമെന്ന് എല്ലാവരും പ്രതിജ്ഞ ചെയ്യണമെന്നും ജസ്റ്റിസ് രവികുമാര്‍ പറഞ്ഞു.
പ്രകൃതിയില്‍ ചില ന്യായങ്ങളുണ്ട്. ഇന്ന് ഈ ന്യായങ്ങള്‍ നടക്കാതെ വരുന്നു. അണുകുടുംബങ്ങള്‍ വന്നതോടുകൂടി ബന്ധങ്ങള്‍ ഇല്ലാതായെന്ന് മുന്‍ ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ കെ.എന്‍.സുശീല്‍ പറഞ്ഞു. ചടങ്ങില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പ്രകൃതിയുടെ ചില നിയമങ്ങള്‍ പ്രധാനപ്പെട്ടതാണ് അത് പാലിക്കപ്പെടാത്തതെ വരുമ്പോള്‍ കുടുബബന്ധങ്ങളില്‍ വിള്ളല്‍ സംഭവിക്കുമെന്നും സുശീല്‍ പറഞ്ഞു. കുടുംബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുപോയാല്‍ മാത്രമേ നമ്മള് വിശ്വസിക്കുന്ന സംസ്ക്കാരം സാധ്യമാകുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുടുംബത്തിന്റെ മഹത്വം എവിടെയാണെന്ന് നാം ഓരോരുത്തരം ചിന്തിക്കണമെന്ന് വിവേകാനന്ദ സാര്‍ദ്ധശതി വനിതാവിഭാഗം സംസ്ഥാന ജോയിന്റ് കണ്‍വീനര്‍ ബിന്ദുടീച്ചര്‍ പറഞ്ഞു. ഭാരതത്തിന്റെ അമ്മയെക്കുറിച്ചും, സ്ത്രീയെക്കുറിച്ചും വിവേകാനന്ദന് സാസാരിച്ചത് നമുക്ക് ഓര്‍മ്മയുണ്ട്. എന്നാല്‍ ഇന്ന് ആ മാതാവിന്റെ സ്ഥാനം എവിടെയാണ്. കുഞ്ഞുങ്ങളെ കൊല്ലാനും, അത് ചെയ്യുന്നവന് കൂട്ടു നില്ക്കുന്ന നിരവധി നിരവധി അമ്മമാരെ നാം ഇന്ന് കാണുന്നുണ്ട്. എവിടെയാണ് നമുക്ക് പിഴവ് സംഭവിച്ചത്. ഹിന്ദു കുടുംബങ്ങളില്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മാതൃകയാകണം. അത്തരമൊരു കാലമുണ്ടായിരുന്നു നമുക്ക്. നമ്മുടെ മതപാഠശാലകളായിരുന്നു ഭവനങ്ങള്‍. ആ ഭവനങ്ങളില്‍ ഇന്ന് വിദ്യാഭ്യാസം നടക്കുന്നില്ലെന്നും അതുകൊണ്ടാണ് തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുന്നതെന്നും ബിന്ദു ടീച്ചര്‍ പറഞ്ഞു. യുവസമൂഹം മദ്യത്തിന്റേയും മയക്കുമരുന്നിനും അടിമപ്പെട്ടിരിക്കുകയാണ്. പിഴവുകള്‍ നികത്താന്‍ നാം എന്തുചെയ്യണം. സ്വന്തം കര്‍ത്തവ്യങ്ങളില്‍ നിന്നും കടമകളില്‍ നിന്നും മാറിനില്‍ക്കുമ്പോഴാണ് പിഴവുകള്‍ സംഭവിക്കുന്നതെന്നും ടീച്ചര്‍ ഓര്‍മ്മിപ്പിച്ചു. രാഷ്ട്രത്തോടുള്ള കടമകള്‍ ഏതെന്ന് കുട്ടികള്‍ക്ക് അറിയില്ല. ശരിയേത്, തെറ്റേത് എന്ന് അറിയാതെ പകച്ചു നില്‍ക്കുകയാണ് കുട്ടികള്‍. ഇതിന് മാറ്റം വരണം. സ്ത്രീകള്‍ സാമൂഹത്തില്‍ മുന്നിട്ടിറങ്ങിയെങ്കിലേ സാമൂഹ്യ പരിവര്‍ത്തനം ഉണ്ടാകുകയുള്ളൂ. നമ്മുടെ പ്രതിബന്ധത നമ്മുടെ കുഞ്ഞുങ്ങളാണ്. അവരാണ് ഭാവി ഭാരതം കാത്തുസൂക്ഷിക്കേണ്ടതെന്നും ബിന്ദുടീച്ചര്‍ പറഞ്ഞു.
ബാലഗോകുലം മാര്‍ഗദര്‍ശി എം.എ.കൃഷ്ണന്, അഡ്വ.സൈറ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. എം.മോഹനന് സ്വാഗതവും, പി.കെ.രാജീവ് നന്ദിയും പറഞ്ഞു.
സ്വന്തംലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: