വാഷിങ്ങ്ടണ്‍: അജ്ഞാത ഇമെയില്‍ സന്ദേശങ്ങള്‍ വഴി ഒബാമ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് അമേരിക്കന്‍ വിദേശ കാര്യ സര്‍വ്വീസിലെ ഇന്ത്യന്‍ വംശജനെ പുറത്താക്കി. ഇറാന് ആണവ നിര്വ്യാപനപദ്ധതിയുമായി ബന്ധപ്പെട്ട ഓഫീസില്‍ ജോലി ചെയ്തിരുന്ന ജോഫി ജോസഫ് എന്ന നാല്പതുകാരനാണ് നടപടി നേരിട്ടത്.
സര്‍വ്വീസില്‍ ജൂനിയര്‍ ആണെങ്കിലും ഒബാമയുടെ വിശ്വസ്തനായിരുന്നു ജോഫി. അജ്ഞാത നാമത്തില്‍ ട്വിറ്റര്‍ അക്കൗണ്ട് സൃഷ്ടിച്ചാണ് ഒബാമ സര്‍ക്കാരിനെതിരെ ഇയാല്‍ രൂക്ഷ വിമര്‍ശനവും പരിഹാസവും നടത്തിയിരുന്നത്. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റനെതിരെയും പിന്‍ഗാമി സൂസന് റൈസിനെതിരെയും ഇയാള്‍ രൂക്ഷ വിമര്‍ശനമാണ് ട്വിറ്ററില്‍ നടത്തിയത്.
ഇന്ത്യന്‍ വംശജരായ മാതാപിതാക്കളുടെ മകനാണ് ജോഫി ജോസഫ്. ആണവ നിര്‍വ്യാപന വിഷയങ്ങളില്‍ വിദഗ്ധനാണ് ജോഫി ജോസഫ്. ഇറാനുമായി അമേരിക്കന്‍ ഭരണകൂടം നടത്തിയിരുന്ന ഒട്ടേറെ ചര്‍ച്ചകളില്‍ ഇയാള്‍ പങ്കാളിയായിരുന്നു. ഒബാമയുടെ നയങ്ങലെ രൂക്ഷമായി ട്വിറ്ററിലൂടെ വിമര്‍ശിച്ചിരുന്നെങ്കിലും ഔദ്യോഗിക രഹസ്യങ്ങളൊന്നും ഇവര്‍ പുറത്തു വിട്ടിരുന്നില്ലെന്നാണ് കരുതുന്നത്.
നടപടി നേരിട്ട ജോഫിക്ക് ഇനി സര്‍വ്വീസില്‍ തിരികെ പ്രവേശിക്കാനാകില്ലെന്ന് ഔദ്യോഗിക വക്താവ് അരിയിച്ചു. ഏറെ നാളത്തെ അന്വേഷണത്തിനൊടുവിലാണ് അജ്ഞാത സന്ദേശങ്ങളുടെ പിന്നില്‍ ഇയാളാണെന്ന് ഭരണകൂടം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: