വാഷിങ്ങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ എല്ലാ ഇന്ത്യാക്കാര്‍ക്കും ദീപാവലി ആശംസ നേര്‍ന്നു. നിരവധി ആചാരങ്ങളും ഉത്സവങ്ങളും നിറഞ്ഞ നാടായതിനാല്‍ ഇവയെല്ലാം ഇന്ത്യയെ ശക്തിപ്പെടുത്തുന്നതായി ഒബാമ പറഞ്ഞു. കാപിറ്റോള്‍ ഹില്ലില്‍ ഡെമോക്രാറ്റിക്ക്- റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ ഒരുമിച്ച് ദീപാവലി ആഘോഷിക്കുന്നതില്‍ തനിക്ക് അഭിമാനമുണ്ട്. വൈറ്റ് ഹൗസിലും ഇന്ത്യയിലും നടക്കുന്ന ദീപാവലി ആഘോഷങ്ങള്‍ മിഷേലും താനും വീക്ഷിക്കുന്നതായി ഒബാമ കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച്ചയാണ് ഒബാമ ദീപാവലിയെപ്പറ്റിയുള്ള പ്രസ്താപന പുറത്ത് വിട്ടത്.
2003 ല്‍ ജോര്‍ജ് ഡബ്ലൂ ബുഷാണ് വൈറ്റ് ഹൗസില്‍ ദീപാവലി ആദ്യമായി ആഘോഷിക്കാന്‍ തുടങ്ങിയത്. ഇത് 2009 ല്‍ ഒബാമയും തുടര്‍ന്നു. ഹിന്ദു,ജൈനര്‍, സിക്ക്, ബുദ്ധിസ്റ്റ് തുടങ്ങിയവരും പ്രകാശത്തിന്റെ ഉത്സവമായ ദീപാവലി ആഘോഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: